പുല്‍വാമയില്‍ വീണ്ടും ഭീകരാക്രമണ മുന്നറിയിപ്പ്; കാശ്മീരില്‍ സുരക്ഷ ശക്തമാക്കി

ആശുപത്രികള്‍, ബസ് സ്റ്റാന്റുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവ കേന്ദ്രീകരിച്ച് സൈന്യം കര്‍ശനമായ പരിശോധന നടത്തുന്നുണ്ട്.

ജമ്മുകാശ്മീര്‍: ജമ്മുകാശ്മീരിലെ പുല്‍വാമയില്‍ വീണ്ടും ഭീകരാക്രമണത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ് വന്നതോടെ കാശ്മീരില്‍ സുരക്ഷ ശക്തമാക്കി. ആശുപത്രികള്‍, ബസ് സ്റ്റാന്റുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവ കേന്ദ്രീകരിച്ച് സൈന്യം കര്‍ശനമായ പരിശോധന നടത്തുന്നുണ്ട്. സൈനിക പോസ്റ്റുകളില്‍ സുരക്ഷ ശക്തമാക്കി.

മുന്നറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് കൂടുതല്‍ സിആര്‍പിഎഫ് ജവാന്മാരും സ്ഥലത്തെത്തിയിട്ടുണ്ടെന്നാണ് സൂചന. വ്യോമസേന ഉള്‍പ്പെടെ സുസജ്ജമായാണ് നിലകൊള്ളുന്നത്. ദ്രുതഗതിയിലുള്ള ഏത് ആക്രമണവും നേരിടാന്‍ കനത്ത സന്നാഹങ്ങളും ഒരുക്കിയിട്ടുണ്ട് .

സ്ഫോടക വസ്തു നിറച്ച വാഹനം ഉപയോഗിച്ച് ദക്ഷിണ കാശ്മീരിലെ പുല്‍വാമയില്‍ വീണ്ടും ഭീകരാക്രമണത്തിനു സാധ്യതയുണ്ടെന്ന മുന്നറിയിപ്പാണു പാകിസ്താനും യുഎസും ഇന്ത്യയ്ക്കു കൈമാറിയത്. ഇസ്ലാമാബാദിലെ ഇന്ത്യന്‍ ഹൈക്കമ്മീഷനാണ് പാകിസ്താന്റെ മുന്നറിയിപ്പ് സന്ദേശം ഇന്ത്യയെ അറിയിച്ചത്.

Exit mobile version