ന്യൂഡല്‍ഹി: ലോകകപ്പില്‍ തുടര്‍ച്ചയായ ഏഴാം തവണയും പാകിസ്താനെതിരെ വിജയം നേടിയ ടീം ഇന്ത്യയെ വാഴ്ത്തി ക്രിക്കറ്റ് ലോകവും രാഷ്ട്രീയ ലോകവും. ഇന്ത്യയുടെ 89 റണ്‍സിന്റെ മിന്നും വിജയത്തെ ബലാക്കോട്ടിലെ വ്യോമാക്രമണത്തോടും സര്‍ജിക്കല്‍ സ്ട്രൈക്കിനോടും താരതമ്യപ്പെടുത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. നടന്നത് പാകിസ്താനെതിരായ മറ്റൊരു ആക്രമണമായിരുന്നുവെന്നും ഫലം ഒന്നു തന്നെയാണെന്നും അമിത് ഷായുടെ ട്വീറ്റില്‍ പറയുന്നു.
Another strike on Pakistan by #TeamIndia and the result is same.
Congratulations to the entire team for this superb performance.
Every Indian is feeling proud and celebrating this impressive win. #INDvPAK pic.twitter.com/XDGuG3OiyK
— Amit Shah (@AmitShah) June 16, 2019
ലോകകപ്പില്‍ പാകിസ്താനെതിരായ തുടര്‍ച്ചയായ ഏഴാം ജയമാണ് ഇന്നലെ നേടിയത്. ഇന്ത്യയുടെ ജയത്തില്‍ ടീമിനെ അഭിനന്ദിച്ച് വിവിധ പാര്‍ട്ടികളിലെ നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. അതേസമയം, പാകിസ്താനെതിരായ മത്സരം വൈകാരികമായി കണ്ടില്ലെന്ന് ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി മത്സരശേഷം പറഞ്ഞു. ആരാധകരുടെ വികാര പരിസരത്ത് നിന്നല്ല തികഞ്ഞ പ്രൊഫഷണല്‍ സമീപനമാണ് ടീമിന്റെ ഭാഗത്തു നിന്നും ഉണ്ടായതെന്നും കോഹ്ലി പറഞ്ഞിരുന്നു.
മഴമുടക്കിയെങ്കിലും നിശ്ചിത ഓവറില്‍ 336/5 എന്ന സ്കോറില്‍ ഇന്ത്യന്‍ ഇന്നിങ്സ് പൂര്‍ത്തിയായിരുന്നു. വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്താനെ ചതിച്ച് ഇന്നിങ്സിന്റെ 35-ാം ഓവറില്‍ മഴ എത്തിയതോടെ ഡെക്ക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം വിജയലക്ഷ്യം 40 ഓവറില്‍ 302 റണ്‍സായി പുനര്‍നിശ്ചയിക്കുകയായിരുന്നു. എങ്കിലും 6 വിക്കറ്റ് നഷ്ടത്തില്‍ 212 റണ്‍സെടുക്കാനേ പാകിസ്താന് സാധിച്ചുള്ളൂ. പാകിസ്താനെതിരെ 89 റണ്‍സിന്റെ കൂറ്റന്‍ ജയമാണ് ഇന്ത്യ നേടിയത്.
Discussion about this post