ബിഹാറില്‍ ചൂടുകാറ്റ്; മരിച്ചവരുടെ എണ്ണം 46 ആയി

ഔറംഗബാദില്‍ തന്നെ 30 പേര്‍ മരിച്ചന്നെണ് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍.

പാട്ന: ബിഹാറില്‍ ഉണ്ടായ ചൂടുകാറ്റില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 46ആയി. ഔറംഗബാദ്, ഗയ, നവാഡ എന്നിവിടങ്ങളിലാണ് കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത്. ഔറംഗബാദില്‍ തന്നെ 30 പേര്‍ മരിച്ചന്നെണ് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍. കൂടുതല്‍ പേരെ ചികിത്സ തേടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

അതേസമയം, മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 4 ലക്ഷം രൂപ സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. ആവശ്യമായ പ്രതിരോധ നടപടി സ്വീകരിക്കാന്‍ ജില്ല മജിസ്ട്രേറ്റുമാര്‍ക്ക് അധികൃതര്‍ നിര്‍ദേശം നല്‍കി.

ചൂടുകാറ്റില്‍ ആളുകള്‍ മരിച്ച സംഭവം ദൗര്‍ഭാഗ്യകരമാണെന്നും ചൂട് കുറയുന്നത് വരെ ആളുകള്‍ പരമാവധി വീടിന് പുറത്തിറങ്ങാതിരിക്കാന്‍ ശ്രമിക്കണമെന്നും ഇന്ന് പാട്ന സന്ദര്‍ശിച്ച കേന്ദ്ര ആരോഗ്യ മന്ത്രി ഡോ ഹര്‍ഷ് വര്‍ധന്‍ പറഞ്ഞു. അതേസമയം മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ മാസം 19 വരെ ജില്ലയിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.

Exit mobile version