ന്യൂഡല്‍ഹി: പഞ്ചാബ് മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ നവ്ജ്യോത് സിംഗ് സിദ്ധുവിനെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ച് ആംആദ്മി പാര്‍ട്ടി. സിദ്ധുവിന് പ്രവര്‍ത്തിക്കാന്‍ ഏറ്റവും അനുയോജ്യമായ പാര്‍ട്ടി ആംആദ്മിയാണെന്ന് പഞ്ചാബ് നേതാവ് ഹര്‍പാല്‍ സിംഗ് പറഞ്ഞു. അദ്ദേഹത്തിന്റെ ശുദ്ധവായു ശ്വസിക്കുവാനും പറയാനുള്ളത് പറയുവാനും നമ്മുടെ പാര്‍ട്ടിയില്‍ കഴിയും. അദ്ദേഹത്തെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗുമായുള്ള ശീതയുദ്ധം സിദ്ധു തുടരുന്നതിന് ഇടയ്ക്കാണ് ആംആദ്മി പാര്‍ട്ടിയുടെ ക്ഷണം. രണ്ടുവര്‍ഷമായി അമരീന്ദറും സിദ്ധുവും സ്വരച്ചേര്‍ച്ചയിലല്ല. ലോക്സഭാ തെരഞ്ഞെടുപ്പോടെ പരസ്യപ്രസ്താവനകളിലൂടെ അത് മൂര്‍ച്ചിക്കുകയും ചെയ്തിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ 13 ല്‍ എട്ടു സീറ്റുകളില്‍ കോണ്‍ഗ്രസ് വിജയിച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ പഞ്ചാബിലെ നഗരമേഖലകളില്‍ കോണ്‍ഗ്രസിനേറ്റ പരാജയം സിദ്ധുവിന്റെ മോശം പ്രവര്‍ത്തനം മൂലമാണെന്നും അമരീന്ദര്‍ വിമര്‍ശിച്ചിരുന്നു.
Discussion about this post