ന്യൂഡല്‍ഹി: ഗ്രാമീണമേഖലയിലെ എല്ലാ വീടുകളിലും ശുദ്ധജലം ലഭ്യമാക്കുന്ന പദ്ധതി അഞ്ച് വര്‍ഷത്തിനുള്ളില്‍ നടപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. ജലദൗര്‍ലഭ്യം പരിഹരിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്നും പ്രധാനമന്ത്രി നീതി ആയോഗ് യോഗത്തില്‍ പറഞ്ഞു.
ജലസംഭരണം കൃത്യമായി നടത്താന്‍ കഴിയാതെ വരുന്നത്മൂലം ദുരിതം അനുഭവിക്കുന്നത് ഗ്രാമീണമേഖലയിലെ ദരിദ്രരായ ജനങ്ങളാണ്. പൊതുജനപങ്കാളിത്തത്തോടെ ജലസംഭരണവും വിതരണവും കാര്യക്ഷമമായി നടത്തുകയാണ് വേണ്ടതെന്ന് മോഡി അഭിപ്രായപ്പെട്ടതായി സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.
2030 ആകുമ്പോഴേക്കും നിലവിലുള്ളതിന്റെ ഇരട്ടി അളവ് ജലം രാജ്യത്തിന് ആവശ്യമായി വരുമെന്നാണ് നീതി ആയോഗ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
Discussion about this post