പാട്‌ന: ബിഹാറില്‍ ഉണ്ടായ ചൂടുകാറ്റില്‍ 25 പേര്‍ മരിച്ചതായി സര്‍ക്കാര്‍ സ്ഥിരീകരിച്ചു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 4 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ആവശ്യമായ പ്രതിരോധ നടപടി സ്വീകരിക്കാന്‍ ജില്ലാ മജിസ്‌ട്രേറ്റുമാര്‍ക്ക് നിര്‍ദേശം നല്‍കി.
ഔറംഗബാദ്, ഗയ, നവാഡ എന്നിവിടങ്ങളിലാണ് മരണം നടന്നത്. സംഭവത്തെ തുടര്‍ന്ന് കൂടുതല്‍ പേര്‍ ചികിത്സ തേടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ചൂടുകാറ്റില്‍ ആളുകള്‍ മരിച്ച സംഭവം ദൗര്‍ഭാഗ്യകരമാണെന്നും ചൂട് കുറയുന്നത് വരെ ആളുകള്‍ പരമാവധി വീടിന് പുറത്തിറങ്ങാതിരിക്കാന്‍ ശ്രമിക്കണമെന്നും ഇന്ന് പാട്‌ന സന്ദര്‍ശിച്ച കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍ പറഞ്ഞു.