ലഖ്‌നൗ: പുതിയതായി വിളയിച്ചെടുത്ത മാമ്പഴത്തിന് കേന്ദ്ര ആഭ്യന്തര മന്ത്രിയും ബിജെപി അധ്യക്ഷനുമായ അമിത് ഷായുടെ പേര് നല്‍കി ഉത്തര്‍ പ്രദേശിലെ കര്‍ഷകന്‍. സംസ്ഥാനത്തെ പ്രശസ്ത മാമ്പഴ കര്‍ഷകനും വ്യാപാരിയുമായ ഹാജി ഖാലിമുല്ലയാണ് പുതിയ ഇനം മാങ്ങയ്ക്ക് അമിത് ഷായുടെ പേരിട്ടിരിക്കുന്നത്.
ഉത്തര്‍പ്രദേശിലെ മാലിഹാബാദിലാണ് ഈ മാമ്പഴം വിളയിച്ചെടുത്തത്. ഭാരത്തിലും രുചിയിലും വളരെ മുന്‍പന്തിയിലായിരിക്കും ഈ മാമ്പഴമെന്നും കര്‍ഷകന്‍ പറയുന്നു. പുതിയ മാമ്പഴം ‘ഷാ മാമ്പഴം’ എന്നാണ് ഇനി അറിയപ്പെടുകയെന്നും ഉത്തര്‍പ്രദേശിലെ മാമ്പഴ മനുഷ്യന്‍ എന്ന് വിശേഷിപ്പിക്കുന്ന ഹാജി ഖാലിമുല്ല പറയുന്നു.
അമിത് ഷായുടെ വ്യക്തിത്വത്തില്‍ ആകൃഷ്ടനായാണ് താന്‍ ഈ മാമ്പഴത്തിന് അദ്ദേഹത്തിന്റെ പേരു തന്നെ നല്‍കിയതെന്ന് അമിത് ഷാ പറയുന്നു. എല്ലാവരെയും ഒന്നിപ്പിക്കാനുള്ള കഴിവും സമൂഹത്തില്‍ ഒരുമ കൊണ്ടുവരാനുമുള്ള അമിത് ഷായുടെ പ്രവര്‍ത്തനങ്ങളിലും ആകൃഷ്ടനാണ് താനെന്നും ഖാലിമുല്ല പറയുന്നു. വരും ദിവസങ്ങളില്‍ മാമ്പഴം വിപണിയില്‍ ലഭ്യമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
പദ്മശ്രീ പുരസ്‌കാരം നേടിയിട്ടുള്ള അദ്ദേഹം 2015ല്‍ നരേന്ദ്ര മോഡിയുടെ പേരിലും മാമ്പഴം പുറത്തിറക്കിയിരുന്നു. മാമ്പഴം കഴിക്കാന്‍ ഇഷ്ടമാണെന്ന് ഈയടുത്ത് മോഡി പറഞ്ഞത് തന്നെ സന്തോഷിപ്പിക്കുന്നതായും മുല്ല പറഞ്ഞു.