ന്യൂഡല്‍ഹി: കുടിവെള്ള പ്രശ്‌നത്തിനെതിരെ പ്രതിഷേധം ഉയര്‍ത്തി കോണ്‍ഗ്രസും ബിജെപിയും. ജലജലവിതരണം കുറ്റമറ്റതാക്കുമെന്നതായിരുന്നു ആംആദ്മി പാര്‍ട്ടിയുടെ പ്രകടനപത്രികയിലെ പ്രധാനവാഗ്ദാനങ്ങളിലൊന്ന്. എന്നാല്‍ കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ആംആദ്മി പാര്‍ട്ടിക്ക് കഴിയുന്നില്ലെന്നാണ് കോണ്‍ഗ്രസിന്റെയും ബിജിപിയുടെയും ആക്ഷേപം.
കോണ്‍ഗ്രസും ബിജെപിയും കഴിഞ്ഞ ദിവസങ്ങളില്‍ ദില്ലി ജലഭവന്‍ ഉപരോധിച്ചിരുന്നു. അതേ സമയം എല്ലായിടത്തും കുടിവെള്ളമെത്തുന്നുണ്ടെന്നും ആര്‍ക്കും പരാതിയില്ലെന്നുമാണ് ആംആദ്മി നേതാവും ദില്ലി ജലബോര്‍ഡ് വൈസ് ചെയര്‍മാനുമായ ദിനേഷ് മൊഹാനിയയുടെ അവകാശ വാദം. ക്ഷാമം അനുഭവിക്കുന്ന കൃത്യം സ്ഥലം പറയൂ, പരിഹരിക്കാം. അല്ലാതെ ക്ഷാമം എന്നുവെറുതെ പറഞ്ഞാല്‍ ഒന്നും ചെയ്യാനാകില്ല – മൊഹാനി കൂട്ടിച്ചേര്‍ത്തു.
നഗരത്തിലെ കുടിവെള്ള വിതരണം 85 ശതമാനവും പൈപ്പ് ലൈനിലൂടെയാണ്. ജനങ്ങളെ സംഘടിപ്പിച്ച് സര്‍ക്കാരിനെതിരെ സമരം തുടങ്ങാനാണ് കോണ്‍ഗ്രസ് തീരുമാനം. ഏതാനും മാസങ്ങള്‍ക്കുള്ളിലെത്തുന്ന തെരഞ്ഞെടുപ്പിലേക്കടക്കം വിഷയം സജീവമാക്കാനാണ് ബിജെപി ശ്രമിക്കുന്നത്.
Discussion about this post