ന്യൂഡല്‍ഹി; ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിലൂടെ നടത്തിയ ലോക്സഭാ തെരെഞ്ഞെടുപ്പ് റദ്ദാക്കി, പേപ്പര്‍ ബാലറ്റിലൂടെ വീണ്ടും തെരെഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്‍ജിയില്‍ സുപ്രീംകോടതി
അടിയന്തിരമായി വാദം കേള്‍ക്കില്ല. പേപ്പര്‍ ബാലറ്റിലൂടെ വീണ്ടും തെരെഞ്ഞെടുപ്പ് ആവശ്യപ്പെട്ട് മനോഹര്‍ ലാല്‍ ശര്‍മ്മയാണ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്.
ഹര്‍ജിയില്‍ ഉടന്‍ വാദം കേള്‍ക്കാന്‍ കഴിയില്ലെന്ന് വ്യക്തമാക്കിയ കോടതി, ഹര്‍ജി ലിസ്റ്റ് ചെയ്യാന്‍ രജിസ്ട്രിയെ സമീപിക്കാന്‍ നിര്‍ദേശിച്ചു. ജസ്റ്റിസ് അജയ് രസ്തോഗിയുടെയും സൂര്യകാന്തിന്റെയും അധ്യക്ഷതയിലുള്ള
ബെഞ്ചാണ് നിര്‍ദേശിച്ചത്.
ഇലക്ട്രോണിക് വോട്ടിങ് യന്ത്രങ്ങള്‍ ഉപയോഗിച്ച് തെരെഞ്ഞെടുപ്പ് നടത്താന്‍ അനുവദിക്കുന്ന ജന പ്രാതിനിധ്യ നിയമത്തിലെ 61 A വകുപ്പ് ഭരണഘടന വിരുദ്ധം എന്ന് ആരോപിച്ചാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
Discussion about this post