മുംബൈ: ഇന്ത്യന്‍ വിങ് കമാന്‍ഡര്‍ അഭിനന്ദന് വര്‍ദ്ധമാനെ അപമാനിച്ച് പരസ്യ വീഡിയോ ഇറക്കിയ പാകിസ്താന് കണക്കിന് മറുപടി നല്കി ബോളിവുഡ് നടി പൂനം പാണ്ഡെ. ബലാക്കോട്ട് വ്യോമാക്രമണത്തിനിടെ പാകിസ്താന്റെ പിടിയിലായി മൂന്ന് ദിവസത്തിനു ശേഷമാണ് അഭിനന്ദന് വര്‍ദ്ധമാനെ മോചിപ്പിച്ചത്.
പാകിസ്താന് ടീ കപ്പുകൊണ്ട് തൃപ്തരാവേണ്ട നിങ്ങള്‍ക്ക് ഞാന്‍ ഡി കപ്പു തരാം എന്ന് പറഞ്ഞാണ് മറുപടിയെന്നോണം പൂനം ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് വാട്സ്ആപ്പില്‍ ഈ പരസ്യം കണ്ടതെന്നും ഒരു യുദ്ധവീരനെ അവഹേളിക്കുന്നത് ശരിയല്ലെന്നും പറഞ്ഞ ശേഷം പൂനം ഡി കപ്പ് നല്‍കാമെന്നും നിങ്ങള്‍ക്കതില്‍ ചായയും കുടിക്കാമെന്നും പറയുകയായിരുന്നു. വീഡിയോ ഇതിനോടകം തരംഗം സൃഷ്ടിച്ച് കഴിഞ്ഞു.
My Answer to the Pakistani AD. #INDvPAK World Cup 2019. pic.twitter.com/cw6eZWB3wv
— Poonam Pandey (@iPoonampandey) June 13, 2019
ജൂണ്‍ 16ന് നടക്കുന്ന ഇന്ത്യ-പാകിസ്താന് ക്ലാസിക് പോരാട്ടത്തിന് മുന്നോടിയായായിരുന്നു ടിവി ചാനല്‍ പരസ്യം ഇറക്കിയത്. അഭിനന്ദന് വര്‍ദ്ധമാന്റെ സവിശേഷ മീശയും രൂപ സാദൃശ്യവുമുള്ള ആള് നീല ജഴ്സിയിട്ട് കൈയ്യില്‍ ചായകപ്പുമായി ക്യാമറക്ക് മുന്നില്‍ സംസാരിക്കുന്നതായിരുന്നു പരസ്യം. പാകിസ്താന് സൈന്യത്തിന്റെ ചോദ്യം ചെയ്യലിനിടെ പുറത്തുവിട്ട വീഡിയോക്ക് സമാനമായാണ് പരസ്യവും നിര്‍മ്മിച്ചിരിക്കുന്നത്.
ടോസ് നേടിയാല്‍ ഇന്ത്യയുടെ പ്ലയിംഗ് ഇലവനെയും കളി തന്ത്രങ്ങളെയും കുറിച്ച് ചോദിക്കുമ്പോള്‍ അയാം സോറി, അക്കാര്യം പറയാന്‍ എനിക്ക് അനുമതിയില്ലെന്ന് മറുപടി പറയുന്നു. ചോദ്യം ചെയ്യലിനിടയില്‍ അഭിനന്ദന് പറഞ്ഞതും ഇതേ ഉത്തരമായിരുന്നു. ഒടുവില്‍ ചായ എങ്ങനെയുണ്ടെന്ന ചോദ്യത്തിന് ചായ നല്ലതായിരുന്നെന്നും അഭിനേതാവ് ഉത്തരം പറയുന്നു. എങ്കില്‍ നിങ്ങള്‍ക്ക് പോകാമെന്ന് പറയുമ്പോള്‍ കപ്പുമായി എഴുന്നേല്ക്കുന്ന ഇദ്ദേഹത്തോട് കപ്പും കൊണ്ട് എവിടേക്കാണ് പോകുന്നതെന്ന് ചോദിച്ച്, കപ്പ് ഇവിടെ വെച്ചിട്ട് പോകൂ എന്ന് ഹാഷ് ടാഗ് ഇട്ടുകൊണ്ടായിരുന്നു പരസ്യം അവസാനിക്കുന്നത്. പരസ്യം പുറത്ത് വന്നതിനു പിന്നാലെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്.
Jazz TV advt on #CWC19 takes the Indo-Pak air duel to new level. It uses the air duel over Nowshera and Wing Co Abhinandan Varthaman's issue as a prop. @IAF_MCC @thetribunechd @SpokespersonMoD @DefenceMinIndia pic.twitter.com/30v4H6MOpU
— Ajay Banerjee (@ajaynewsman) June 11, 2019
Discussion about this post