ആഗ്ര: താജ്മഹലിന്റെ സൗന്ദര്യം ആസ്വദിക്കണമെന്ന് ചിന്തിക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല. എന്നാല്‍ ഇപ്പോള്‍ ഇവിടെ ചില കര്‍ശന നടപടികള്‍ കൈകൊണ്ടിരിക്കുകയാണ്. ഇനി മൂന്ന് മണിക്കൂര്‍ മാത്രമാണ് ഇവിടെ കറങ്ങി നടക്കാനാവുക. കൂടുതല്‍ സമയം ചിലവഴിക്കാന്‍ പാടില്ലെന്നാണ് പുതിയ നിര്‍ദേശം.
മൂന്നുമണിക്കൂറില്‍ കൂടുതല്‍ സമയം താജ്മഹല്‍ പരിസരത്ത് ചെലവഴിച്ചാല്‍ കൂടുതല്‍ തുക പിഴയടയ്ക്കേണ്ടിവരുമെന്നതാണ് പുതിയ നടപടി. അനധികൃത പ്രവേശനം തടയാന്‍ പുതിയതായി ഗേറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. അതിലൂടെവേണം താജ്മഹലിലേയ്ക്ക് കടക്കാന്‍. ഇത്തരത്തില്‍ ഏഴ് ഗേറ്റുകളാണ് സ്ഥാപിച്ചിട്ടുള്ളത്. പുറത്തേയ്ക്ക് പോകുന്നതിനാണ് അഞ്ച് ഗേറ്റുകള്‍. വിദേശ വിനോദ സഞ്ചാരികള്‍ക്ക് പ്രവേശിക്കാന്‍ പ്രത്യേക ഗേറ്റുകളുണ്ട്.
മുന്നുമണിക്കൂര്‍ മാത്രം തങ്ങാന്‍ അനുവദിക്കുന്ന ടോക്കണുകളാണ് ഇനി മുതല്‍ നല്‍കുക. അതില്‍ കൂടുതല്‍ സമയം ചെലവഴിച്ചാല്‍ പുറത്തേയ്ക്കുപോകുന്ന ഗേറ്റിലെത്തി റീച്ചാര്‍ജ് ചെയ്യണം. മുന്‍പ് രാവിലെയെത്തുന്ന സന്ദര്‍ശകരെ വൈകുന്നേരം വരെ താജ്മഹല്‍ പരിസരത്ത് തങ്ങാന്‍ അനുവദിച്ചിരുന്നു. ഈ തീരുമാനത്തിലാണ് മാറ്റം വന്നിരിക്കുന്നത്. എന്നാല്‍ സര്‍ക്കാരിന്റെ ഈ പുതിയ നീക്കത്തിനെതിരെ സഞ്ചാരികളും രംഗത്തെത്തി കഴിഞ്ഞു. സമയ പരിധി നീട്ടണമെന്നാണ് ഇവര്‍ ഉന്നയിക്കുന്ന ആവശ്യം.
Discussion about this post