ന്യൂഡല്‍ഹി: സ്വന്തം നിലയില്‍ ബഹിരാകാശത്തേക്ക് മനുഷ്യനെ എത്തിക്കുന്ന ഗഗന്‍യാന്‍ പദ്ധതിയുമായി ഐഎസ്ആര്‍ഒ. പദ്ധതിയില്‍ മൂന്നു ബഹിരാകാശ യാത്രികരുണ്ടാകും.
2022 സ്വാതന്ത്ര്യ ദിനത്തില്‍ പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിച്ചിരിക്കുന്നതെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ ശിവന്‍ അറിയിച്ചു. ഇതിനായി കേന്ദ്രമന്ത്രിസഭ 10,000 കോടി രൂപ ഇതിനായി അനുവദിച്ചിട്ടുണ്ട്.
അതേസമയം, ഗഗന്‍യാന്‍ പദ്ധതിയുടെ ഭാഗമായി മനുഷ്യനെ വഹിക്കാന്‍ ശേഷിയുള്ള ബഹിരാകാശ പേടകം ആദ്യമായാണ് ഇന്ത്യ വിക്ഷേപിക്കാനൊരുങ്ങുന്നത്. ഇന്ത്യയുടെ സ്വപ്ന പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോഡി 2018 ഓഗസ്റ്റ് 15 ലെ സ്വാതന്ത്ര്യദിന പ്രസംഗത്തിലാണ് പ്രഖ്യാപിച്ചത്. ഇത് നടപ്പായാല്‍ സോവിയറ്റ് യൂണിയനും അമേരിക്കയ്ക്കും ചൈനയ്ക്കും ശേഷം ബഹിരാകാശത്തേക്ക് മനുഷ്യനെ അയയ്ക്കുന്ന രാജ്യമെന്ന ഖ്യാതി ഇന്ത്യയ്ക്ക് സ്വന്തമാകും.