ലഖ്നൗ: ഉത്തര്‍പ്രദേശ് ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി അടുത്ത തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി മത്സരിക്കണമെന്ന ആവശ്യം ഉയര്‍ത്തി കോണ്‍ഗ്രസ്. ലോക്സഭാ തെരഞ്ഞെടുപ്പിലെ പരാജയം ചര്‍ച്ച ചെയ്യാന്‍ റായ്ബറേലിയില്‍ ചേര്‍ന്ന പാര്‍ട്ടി അവലോകന യോഗത്തിലാണ് നേതാക്കള്‍ ആവശ്യം ഉന്നയിച്ചത്.
പാര്‍ട്ടിയില്‍ ഏകോപനമില്ലാതിരുന്നതാണ് തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണമെന്നാണ് നേതാക്കളുടെ വിലയിരുത്തല്‍. 2022-ലെ നിമയസഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രിയങ്കയെ പരിഗണിക്കണമെന്ന് യോഗത്തില്‍ മുതിര്‍ന്ന നേതാക്കള്‍ അഭിപ്രായപ്പെടുകയും ചെയ്തു.
നിയമസഭാ തെരഞ്ഞെടുപ്പിലും ഉപതെരഞ്ഞെടുപ്പിലും പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ പ്രിയങ്ക ഗാന്ധിയോട് ആവശ്യപ്പെട്ടു. ബിജെപിക്ക് വെല്ലുവിളി ഉയര്‍ത്താനായി യുപിയില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രിയങ്ക ഗാന്ധിയെ രംഗത്തിറക്കണമെന്ന ആവശ്യവും ഇതിനോടകം ശക്തമായിട്ടുണ്ട്.
Discussion about this post