ജമ്മു: ജമ്മുകാശ്മീരില്‍ വീണ്ടും ഭീകരാക്രമണം. മൂന്ന് സിആര്‍പിഎഫ് ജവാന്മാര് കൊല്ലപ്പെട്ടു. ഒരു സ്ത്രീ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ജമ്മുകാശ്മീരിലെ അനന്ത്നഗറിലാണ് ഏറ്റ് മുട്ടല്‍ നടന്നത്. അനന്തനഗറിലെ കെപി നഗറിലുള്ള പോലീസ് പോസ്റ്റാണ് തീവ്രവാദികള്‍ ആക്രമിച്ചത്. ഏറ്റുമുട്ടല്‍ തുടരുകയാണ്.
അക്രമണം നടത്തിയത് രണ്ട് തീവ്രവാദികളാണെന്നാണ് റിപ്പോര്‍ട്ട്. അതെസമയം സൈന്യം നടത്തിയ പ്രത്യാക്രമണത്തില്‍ ഒരു തീവ്രവാദി കൊല്ലപ്പെട്ടു. അല്‍ ഉമര്‍ മുജാഹിദ്ദീന്‍ ഉത്തരവാദിത്തം ഏറ്റെടുത്തു.
പരുക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഏറ്റുമുട്ടല്‍ തുടരുന്ന പശ്ചാത്തലത്തില്‍
പ്രദേശം സൈന്യം വളഞ്ഞിട്ടുണ്ട്. കൂടാതെ സമീപത്ത് കൂടുതല്‍ സൈന്യം എത്തിച്ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് ജമ്മുകാശ്മീരില്‍ ഭീകരാക്രമണം നടക്കുന്നത്. ഈ വര്‍ഷം ആദ്യം പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ 40 സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.
#WATCH Jammu & Kashmir: Gunshots heard at the site of Anantnag terrorist attack in which 3 CRPF personnel have lost their lives & 2 have been injured, SHO Anantnag also critically injured. 1 terrorist has been neutralized in the operation. (Visuals deferred by unspecified time) pic.twitter.com/Uspen8iC4p
— ANI (@ANI) June 12, 2019
Discussion about this post