ജയ്പൂര്‍: 189 യാത്രക്കാരുമായി പറന്നുയര്‍ന്ന വിമാനത്തിന്റെ ടയര്‍ പൊട്ടിത്തെറിച്ചു. ഇതേ തുടര്‍ന്ന് വിമാനം അടിയന്തിരമായി നിലത്തിറക്കി. ജയ്പൂര്‍ വിമാനത്താവളത്തില്‍ സ്‌പൈസ് ജെറ്റ് വിമാനത്തിന്റെ ടയര്‍ ആണ് പൊട്ടിത്തെറിച്ചത്. 189 യാത്രക്കാരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.
വിമാനം പറന്നുയര്‍ന്നതിന് തൊട്ട് പിന്നാലെ ടയറിന് തകരാര്‍ സംഭവിച്ചെന്ന് സംശയമുണ്ടെന്ന് പൈലറ്റുമാര്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ വിഭാഗത്തെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് എടിസിയുടെ നിര്‍ദേശ പ്രകാരമാണ് വിമാനം അടിയന്തിരമായി നിലത്തിറക്കിയത്.
നിലത്തിറക്കിയ ശേഷം വിമാനത്തിന്റെ തകരാര്‍ പരിശോധിക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷം സമാനമായ സംഭവത്തില്‍ സ്‌പൈസ് ജെറ്റ് വിമാനം ചെന്നൈ വിമാനത്താവളത്തില്‍ അടിയന്തരമായി ഇറക്കിയിരുന്നു.
#WATCH: SpiceJet Dubai-Jaipur SG 58 flight with 189 passengers onboard made an emergency landing at Jaipur airport at 9:03 am today after one of the tires of the aircraft burst. Passengers safely evacuated. #Rajasthan pic.twitter.com/f7rjEAQt7M
— ANI (@ANI) June 12, 2019
Discussion about this post