പനാജി: നിര്‍മ്മാല്യത്തിനായി ഉപയോഗിച്ച ഒരുകൂട്ടം പൂക്കള്‍ പുഴയിലേക്ക് വലിച്ചെറിഞ്ഞ സ്കൂട്ടര്‍ യാത്രികനെ വിമര്‍ശിച്ച് ഗോവ മുഖ്യമന്ത്രി. ഉത്തരവാദിത്തമുള്ള പൗരന്മാര് എന്ന നിലയില്‍ നദിയെ മലിനപ്പെടുത്തരുതെന്നും മന്ത്രി നിര്‍ദേശം നല്കി. ഇതിന്റെ വീഡിയോയും സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമായി.
സ്വന്തം ഗ്രാമമായ സങ്കാലത്ത് നിന്നും തലസ്ഥാനത്തേക്കുള്ള യാത്രാ മധ്യേയാണ് മധ്യവയസ്കന് പുഴയില്‍ പൂക്കള്‍ വലിച്ചെറിഞ്ഞത്. ഇത് ഗോവ മുഖ്യമന്ത്രിയായ പ്രമോദ് സാവന്തിന്റെ ശ്രദ്ധയില്‍പ്പെട്ടു. തുടര്‍ന്ന് വണ്ടി നിര്‍ത്തി ഇങ്ങനെ ചെയ്യരുതെന്ന് ഇയാളോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി തന്നെയാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്. ഉത്തരവാദിത്തമുള്ള പൗരന്മാര് എന്ന നിലയില്‍ നദിയെ മലിനപ്പെടുത്തരുതെന്നും ഇത് മറ്റുള്ളവരെയും പഠിപ്പിക്കണമെന്നും വീഡിയോക്ക് ഒപ്പം മുഖ്യമന്ത്രി കുറിച്ചു.
Earlier today, while travelling over Gaundalim bridge, came across a citizen who was disposing nirmalya in the river. I requested him to desist from doing so. As responsible citizens we need to begin disposing wastes properly and also educate & guide our fellow citizens to do so. pic.twitter.com/v2zSLCCkxe
— Dr. Pramod Sawant (@DrPramodPSawant) June 11, 2019
Discussion about this post