മുംബൈ: അമിതാഭ് ബച്ചന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തതിന് പിന്നാലെ ഗായകന് അദ്നാന് സാമിയുടെ ട്വിറ്റര്‍ അക്കൗണ്ടും ഹാക്ക് ചെയ്ത് ഹാക്കര്‍മാര്‍. അമിതാഭ് ബച്ചന്റെ അക്കൗണ്ട് ഹാക്ക് ചെയ്ത തുര്‍ക്കിഷ് സൈബര്‍ ഹാക്കര്‍മാരായ അയ്യില്‍ദിസ് ടിം തന്നെയാണ് അദ്നാന് സാമിയുടെ അക്കൗണ്ടും ഹാക്ക് ചെയ്തത്.
അദ്നാന് സാമിയുടെ പ്രൊഫൈല്‍ ചിത്രത്തിന്റെ സ്ഥാനത്ത് പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ ചിത്രമാണ് ഹാക്കര്‍മാര്‍ പതിപ്പിച്ചിരിക്കുന്നത്. കൂടാതെ ഹാക്കര്‍മാര്‍ പാകിസ്താനി, തുര്‍ക്കിഷ് പതാകകളും പ്രൊഫൈലില്‍ പതിപ്പിച്ചു. മുന്‍പ് പാക് പാസ്പോര്‍ട്ട് കൈവശം വച്ചിരുന്ന സാമി പിന്നീട് 2015 ലാണ് ഇന്ത്യന്‍ പൗരത്വം നേടിയത്. ഹാക്ക് ചെയ്തതിന് പിന്നാലെ അമിതാഭ് ബച്ചന്റെ അക്കൗണ്ടിലും കവര്‍ ചിത്രമായി നല്‍കിയത് പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ ചിത്രമായിരുന്നു.
ഇത് ലോകത്തിനുള്ള മുന്നറിയിപ്പാണെന്നും ഐസ്ലന്റില് തുര്‍ക്കിഷ് ഫുട്ബോളര്‍മാര്‍ നേരിട്ട അപമാനത്തിനുള്ള മറുപടിയാണിതെന്നുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഞങ്ങള്‍ വളരെ കുറച്ച് മാത്രം സംസാരിക്കുന്നവരാണ് എന്നാല്‍ സൈബര്‍ ലോകത്ത് വലിയ ആക്രമണത്തിന് ശേഷിയുണ്ടെന്നും ഹാക്കര്‍മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
Discussion about this post