‘ബംഗാളിനെ ഗുജറാത്ത് ആക്കിമാറ്റാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്;നമ്മുടെ സംസ്‌കാരത്തെ സംരക്ഷിക്കണമെങ്കില്‍ ഒന്നിച്ച് നില്‍ക്കണം’; മമതാ ബാനര്‍ജി

ബംഗാള്‍; ബംഗാളിനെ ഗുജറാത്ത് ആക്കിമാറ്റാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ബംഗാളിനെയും നമ്മുടെ സംസ്‌കാരത്തെയും സംരക്ഷിക്കണമെങ്കില്‍ ഒന്നിച്ച് നില്‍ക്കണമെന്നും മമതാ ബാനര്‍ജി പറഞ്ഞു. ബംഗാള്‍ നവോത്ഥാന നായകന്‍ വിദ്യാസാഗറിന്റെ പ്രതിമ അനാച്ഛാദനം ചെയ്യുന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മമതാ ബാനര്‍ജി.

‘ബംഗാള്‍ അപമാനിക്കപ്പെട്ടിരിക്കുന്നു, ബംഗാളിനെയും ബംഗാളിന്റെ സംസ്‌കാരത്തെയും സംരക്ഷിക്കണമെങ്കില്‍ നമുക്ക് ബിജെപിക്ക് എതിരായി ഒന്നിച്ച് നില്‍ക്കണം. ബംഗാളിനെ ഗുജറാത്ത് ആക്കിമാറ്റാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ്. ബംഗാള്‍ ഒരിക്കലും ഗുജറാത്ത് അല്ല. ആക്കിമാറ്റാന്‍ സമ്മതിക്കില്ല’- മമതാ ബാനര്‍ജി പറഞ്ഞു.

ബംഗാളില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി, അമിത് ഷാ നടത്തിയ റോഡ് ഷോയുമായി ബന്ധപ്പെട്ട് നടന്ന സംഘര്‍ഷത്തിലാണ് ബംഗാള്‍ നവോത്ഥാന നായകന്‍ വിദ്യാസാഗറിന്റെ പ്രതിമ തകര്‍ക്കപ്പെട്ടത്.

Exit mobile version