ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ വീണ്ടും സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നു. സംഭവത്തില്‍ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ഇന്നലെ രാത്രിയാണ് ഷോപ്പിയാന്‍ ജില്ലയിലെ അവ്നീര മേഖലയില്‍ ഏറ്റുമുട്ടല്‍ നടന്നത്.
ഭീകരര്‍ സൈനിക പോസ്റ്റുകള്‍ക്കുനേരെ വെടിയുതിര്‍ത്തതോടെയാണ് സൈന്യം പ്രത്യാക്രമണം നടത്തിയത്. പ്രദേശത്ത് കൂടുതല്‍ ഭീകരര്‍ തമ്പടിച്ചിട്ടുണ്ടെന്ന നിഗമനത്തില്‍ സൈന്യം തെരച്ചില്‍ തുടരുകയാണ്. സൈന്യത്തിനൊപ്പം കാശ്മീര്‍ പോലീസും അതിര്‍ത്തിരക്ഷാസേനയും തെരച്ചില്‍ നടത്തുന്നുണ്ട്.