ചെന്നൈ: ഒഴിവ് വരുന്ന രാജ്യസഭാ സീറ്റുകളില്‍ ഒരെണ്ണം മന്മോഹന് സിങ്ങിനായി ഡിഎംകെ വിട്ടു നല്‍കുമെന്ന് സൂചന. കോണ്‍ഗ്രസ് ഹൈക്കമാന്റ് ആവശ്യപ്പെട്ടാല്‍ ഒഴിവ് വരുന്ന രാജ്യസഭാ സീറ്റുകളില്‍ ഒരെണ്ണം മന്മോഹന് സിങ്ങിനായി വിട്ടു നല്‍കുമെന്ന് ഡിഎംകെ വക്താവും എംപിയുമായ ടികെഎസ് ഇളങ്കോവന് വ്യക്തമാക്കി.
കോണ്‍ഗ്രസ് എന്ന രീതിയില്‍ അല്ല മന്മോഹന് സിങ്ങ് എന്ന നിലയിലാണ് വിട്ടുവീഴ്ചയ്ക്ക് ഒരുങ്ങുന്നതെന്നും, ചര്‍ച്ചയ്ക്ക് മുന്‍കൈ എടുക്കേണ്ടത് കോണ്‍ഗ്രസ് ഹൈക്കമാന്റാണ് എന്നും ഇളങ്കോവന് കൂട്ടിച്ചേര്‍ത്തു.
രണ്ട് മാസമായി കോണ്‍ഗ്രസ് തമിഴ്നാട് നേതൃത്വം ഹൈക്കമാന്റിനോട് ഇക്കാര്യം ആവശ്യപ്പെടുന്നുണ്ട്. എന്നാല്‍ ഇക്കാര്യം ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി ഡിഎംകെ അധ്യക്ഷന്‍ സ്റ്റാലിനെ സമീപിച്ചിട്ടില്ല. ഹൈക്കമാന്റ് ആവശ്യപ്പെട്ടാല്‍ ഡിഎംകെ പ്രവര്‍ത്തകര്‍ തടസം നില്‍ക്കില്ലെന്നും ഇളങ്കോവന് വിശദമാക്കി.
Discussion about this post