ന്യൂഡല്‍ഹി: വയനാട്ടിലെ രാഹുല്‍ ഗാന്ധിയുടെ വിജയം സംബന്ധിച്ച് വര്‍ഗീയ പരാമര്‍ശം നടത്തി ആള് ഇന്ത്യ മജ്ലിസ്-ഇ- ഇത്തിഹാദുല്‍ മുസ്ലീമിന് പ്രസിഡന്റ് അസദുദ്ദീന്‍ ഒവൈസി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട് മണ്ഡലത്തില്‍ ജയിക്കാന്‍ കാരണം അവിടെ 40 ശതമാനം പേരും മുസ്ലീമായത് കൊണ്ടാണെന്നാണ് ഒവൈസിയുടെ പരാമര്‍ശം.
രാഹുല്‍ ഗാന്ധി അമേഠിയില്‍ തോല്‍ക്കുകയും വയനാട്ടില്‍ വിജയിക്കുകയും ചെയ്തു. വയനാട്ടില്‍ 40ശതമാനം മുസ്ലീം ജനതയല്ലേ? എന്നായിരുന്നു ഞായറാഴ്ച ഹൈദരാബാദിലെ ഒരു പൊതുപരിപാടിക്കിടെ ഒവൈസി ചോദിച്ചത്. രാജ്യത്ത് മുസ്ലീങ്ങള്‍ തങ്ങളുടെ സ്ഥാനം നേടുമെന്ന് പ്രതീക്ഷിക്കാം. സമുദായത്തിന് അതിജീവിക്കാന്‍ ആരുടെയും ഭിക്ഷ ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.
‘1947 ഓഗസ്റ്റ് 15 ന് ഞങ്ങളുടെ പൂര്വ്വികന്മാര് കരുതിയത് ഇതൊരു പുതിയ ഇന്ത്യയായിരിക്കുമെന്നാണ്. ആ ഇന്ത്യ ആസാദിന്റേയും നെഹ്റുവിന്റേയും അംബേദ്ക്കറുടേയും അവരുടെ പിന്തുടര്‍ച്ചക്കാരുടേയും ആയിരിക്കും. ഈ രാജ്യത്തില്‍ നമ്മള്‍ക്ക് കിട്ടാന്‍ പോകുന്ന സ്ഥാനത്തെക്കുറിച്ച് എനിക്ക് ഇപ്പോഴും പ്രതീക്ഷയുണ്ട്. ഞങ്ങള്‍ ദാനധര്‍മ്മങ്ങള്‍ ആഗ്രഹിക്കുന്നില്ല, നിങ്ങളുടെ ദാനധര്‍മ്മത്തില്‍ നിലനില്ക്കാന് ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല.’ എന്നായിരുന്നു ഒവൈസി പറഞ്ഞത്.
നിങ്ങള്‍ കോണ്‍ഗ്രസോ മറ്റ് മതനിരപേക്ഷ പാര്‍ട്ടികളോ വിടാന്‍ ആവശ്യപ്പെടുന്നില്ല. പക്ഷേ ചിന്തിക്കേണ്ടത് അവര്‍ക്ക് ശക്തിയില്ലെന്നതാണ്. എവിടെയാണ് ബിജെപിക്ക് നഷ്ടപ്പെട്ടത്? പഞ്ചാബില്‍. അവിടെയാരാണ്? സിഖ്കാര്‍. എന്തുകൊണ്ടാണ് ബിജെപിക്ക് ഇന്ത്യയില്‍ ഒരിടത്തും നഷ്ടപ്പെടാതിരുന്നത്? അവിടെയുള്ള പ്രാദേശിക പാര്‍ട്ടികള്‍ കാരണമാണ്. കോണ്‍ഗ്രസ് നേതാവിന് അമേഠി നഷ്ടപ്പെട്ടു. വയനാട്ടില്‍ വലിയ വിജയം നേടി. അത് വയനാട്ടിലെ 40 % മുസ്ലീം ജനസംഖ്യയുള്ളത് കൊണ്ടല്ലേ? എന്നും ഒവൈസി പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഹൈദരാബാദില്‍ നിന്നു മത്സരിച്ച ഒവൈസി 2.82 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചിരുന്നു. നാലാംവട്ടമാണ് ഒവൈസി ലോക്സഭയിലെത്തുന്നത്. 2004, 2009, 2014 ലോക്സഭാ തെരഞ്ഞെടുപ്പുകളിലായിരുന്നു ഒവൈസി ഇതിനു മുന്‍പ് വിജയിച്ചുകയറിയത്.
Discussion about this post