ചെന്നൈ: തിരക്കഥാകൃത്തും ഹാസ്യനടനുമായ പ്രശസ്ത താരം മോഹന്‍ രംഗചാരി (ക്രേസി മോഹന്‍-67 അന്തരിച്ചു). ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണകാരണം. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് മരണം സ്ഥിരീകരിച്ചത്. മെക്കാനിക്കല്‍ എഞ്ചിനീയറിങ് ബിരുദധാരിയായ മോഹന്‍ കോളേജ് പഠനകാലത്ത് തന്നെ കലാരംഗത്ത് സജീവമായിരുന്നു. കോളേജ്തല മത്സരങ്ങളില്‍ മികച്ച നടനും കഥാകൃത്തിനുമുള്ള പുരസ്കാരം നേടിയ മോഹന്‍, ക്രേസി തീവ്സ് എന്ന നാടകം എഴുതിയതോടെയാണ് അദ്ദഹം ക്രേസി മോഹന്‍ എന്ന പേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത്.
കെ ബാലചന്ദറിന്റെ പൊയ്കള്‍ കുതിരൈ എന്ന ചിത്രത്തിന് സംഭാഷണം എഴുതിയാണ് അദ്ദേഹം സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ചത്. നിരവധി ഹാസ്യചിത്രങ്ങള്‍ക്ക് തിരക്കഥ എഴുതി.
കമല്‍ ഹാസനെ ഹാസ്യതാരമായി കൂടി വളര്‍ത്തിയെടുത്തതില്‍ മോഹന്റെ പങ്ക് വിസ്മരിക്കാനാകാത്തതാണ്. കമല്‍ നായകനായ സതി ലീലാവതി, പഞ്ചതന്തിരം, തെനാലി, മൈക്കിള്‍ മദന കാമരാജന്‍, വസൂല്‍ രാജ എംബിബിഎസ്, അപൂര്‍വ സഹോദരങ്ങള്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് വേണ്ടി തിരക്കഥ തയ്യാറാക്കിയത് ക്രേസി മോഹനാണ്. തമിഴ്നാട് സര്‍ക്കാറിന്റെ കലൈമാമാണി പുരസ്കാര ജേതാവായ അദ്ദേഹം അവൈ ഷണ്മുഖി, തെനാലി എന്നീ ചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്തു. ടെലിവിഷന്‍ ചാനലുകള്‍ക്ക് വേണ്ടി കോമഡി സീരീസുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്.
Discussion about this post