ന്യൂഡല്‍ഹി; ഈ വര്‍ഷം ജൂലൈ അഞ്ചിന് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുന്ന ധനക്കമ്മി നിയന്ത്രിച്ചു നിര്‍ത്തുന്നതില്‍ കൂടുതല്‍ ശ്രദ്ധ നല്‍കിയുളള ബജറ്റാകുമെന്ന് സൂചന. ഫെബ്രുവരി ഒന്നിന് സര്‍ക്കാര്‍ അവതരിപ്പിച്ച ഇടക്കാല ബജറ്റില്‍ 3.4 ശതമാനമായിരുന്നു ധനക്കമ്മി ലക്ഷ്യമിട്ടിരുന്നത്.
2019- 20 ലെ ധനകമ്മി ജിഡിപിയുടെ 3.4 ശതമാനമായി നിയന്ത്രിച്ച് നിര്‍ത്തുന്നതിനുളള പ്രഖ്യാപനങ്ങളുണ്ടായേക്കും. എന്‍ഡിഎ സര്‍ക്കാരിനെ വീണ്ടും അധികാരത്തില്‍ എത്താന്‍ സഹായിച്ച കിസാന്‍ സമ്മാന്‍ നിധി പോലെയുളള പദ്ധതികള്‍ പിന്‍വലിക്കാതെ തന്നെ മറ്റ് മാര്‍ഗങ്ങളിലൂടെ ധനകമ്മി ഉയരാതെ നോക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയെന്നാണ് സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം.
Discussion about this post