ഹൈദരാബാദ്: വയനാട്ടില്‍ രാഹുല്‍ഗാന്ധി വിജയം കൈവരിക്കാന്‍ കാരണം ജനസംഖ്യയില്‍ നാല്‍പത് ശതമാനം മുസ്ലിങ്ങളാണെന്ന് എഐഎംഐഎം അധ്യക്ഷനും ഹൈദരാബാദില്‍ നിന്നുള്ള എംപിയുമായ അസദുദ്ദീന്‍ ഒവൈസി പറഞ്ഞു.
‘1947 ഓഗസ്റ്റ് 15 ന് ഞങ്ങളുടെ പൂര്‍വ്വികന്മാര്‍ കരുതിയത് ഇതൊരു പുതിയ ഇന്ത്യയായിരിക്കുമെന്നാണ്. ആ ഇന്ത്യ ആസാദിന്റേയും നെഹ്റുവിന്റേയും അംബേദ്ക്കറുടേയും അവരുടെ പിന്തുടര്‍ച്ചക്കാരുടേയും ആയിരിക്കും. ഈ രാജ്യത്തില്‍ നമ്മള്‍ക്ക് കിട്ടാന്‍ പോകുന്ന സ്ഥാനത്തെക്കുറിച്ച് എനിക്ക് ഇപ്പോഴും പ്രതീക്ഷയുണ്ട്. ഞങ്ങള്‍ക്ക് ഭിക്ഷ ആവശ്യമില്ല, നിങ്ങളുടെ ഭിക്ഷയില്‍ നിലനില്‍ക്കാനും ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല.’ ഒവൈസി പറഞ്ഞു. നിങ്ങള്‍ കോണ്‍ഗ്രസോ മറ്റ് മതനിരപേക്ഷ പാര്‍ട്ടികളോ വിടണമെന്ന് ഞാന്‍ ആവശ്യപ്പെടുന്നില്ല. ഒവൈസി കൂട്ടിച്ചേര്‍ത്തു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഹൈദരാബാദില്‍ നിന്നു മത്സരിച്ച ഒവൈസി 2.82 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചിരുന്നു. നാലാംവട്ടമാണ് ഒവൈസി ലോക്സഭയിലെത്തുന്നത്. 2004, 2009, 2014 ലോക്സഭാ തെരഞ്ഞെടുപ്പുകളിലായിരുന്നു ഒവൈസി ഇതിനുമുന്‍പ് വിജയിച്ചുകയറിയത്.