ലഖ്‌നൗ: യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ച് ഇന്നലെ ഒരാളെക്കൂടി പോലീസ് അറസ്റ്റ് ചെയ്തു. ഇതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി. അതേസമയം, പോലീസ് നടപടിക്കെതിരേ സാമൂഹ്യമാധ്യത്തില്‍ വന്‍ പ്രതിഷേധമാണ് നടക്കുന്നത്. യോഗിയുടെ പരാതിയില്ലാതെ പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നുവെന്നാണ് പ്രധാന ആരോപണം.
മാധ്യമപ്രവര്‍ത്തകനായ പ്രശാന്ത് കനോജിയ, നോയിഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടെലിവിഷന്‍ ചാനല്‍ നാഷണല്‍ ലൈവിന്റെ എഡിറ്റര്‍ ഇഷിത സിങ്, ഹെഡ്ഡ് അനുജ ശുക്ല എന്നിവരെയാണ് നേരത്തേ അറസ്റ്റ് ചെയ്തത്.
സംഭവം ഇങ്ങനെ…..
തനിക്ക് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി ബന്ധമുണ്ടെന്നും അദ്ദേഹത്തെ വിവാഹം ചെയ്യണമെന്നും ആവശ്യപ്പെട്ട് ഒരു യുവതി സംസാരിക്കുന്ന വീഡിയോ പുറത്തുവിട്ടതിന് പിന്നാലെയായിരുന്നു ദ വയറിന്റെ മുന്‍ റിപ്പോര്‍ട്ടറും സ്വതന്ത്ര മാധ്യമപ്രവര്‍ത്തകനുമായ കനോജിയയെ പോലീസ് അറസ്റ്റ് ചെയ്തത്. കനോജിയ ഫേസ്ബുക്കിലും ട്വിറ്ററിലുമാണ് വീഡിയോ പങ്കുവെച്ചത്. അതേസമയം നാഷന്‍ ലൈവ് ഇക്കാര്യം വാര്‍ത്തയാക്കി. ഇതിനാണ് ഐടി നിയമം 66 പ്രകാരം ഇവരെ അറസ്റ്റ് ചെയ്തത്.
ധിക്കാരപരമായ നടപടി നിയമത്തിന്റെ ദുരുപയോഗമാണെന്ന് ഗില്‍ഡ് പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. മാധ്യമങ്ങളെ ഭയപ്പെടുത്താനും ആവിഷ്‌കാര സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്താനുമുള്ള നീക്കമാണിതെന്ന് അവര്‍ ആരോപിച്ചു. യോഗി ഇവര്‍ക്കെതിരേ പരാതി നല്‍കിയിട്ടില്ലെന്നും സ്വമേധയാ ആണ് പോലീസ് കേസെടുത്തതെന്നും അവര്‍ പറഞ്ഞു. ശനിയാഴ്ച വൈകിട്ടാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ലഖ്‌നൗവിലേക്കു കൊണ്ടുപോയത്.
Discussion about this post