കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ കൊലപ്പെടുത്തിയാല്‍ ഒരു കോടി രൂപ നല്‍കുമെന്ന് പ്രഖ്യാപിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് എംപിക്ക് കത്ത് ലഭിച്ചു. അരംബയില് നിന്നുള്ള എംപി അപരൂപ പോഡറിനാണ് കത്ത് ലഭിച്ചത്. കത്ത് ലഭിച്ചയുടനെ പോഡര്‍ ശ്രീരാപൂര് പോലീസ് സ്റ്റേഷനില്‍ പരാതി നല്കി.
കത്തില്‍ മമതാ ബാനര്‍ജിയുടെ ചിത്രവും അച്ചടിച്ചിട്ടുണ്ട്. മമതയെ പിശാചിന്റെ രൂപത്തില്‍ മോര്‍ഫ് ചെയ്ത ചിത്രമായിരുന്നു കത്തില്‍ ഉണ്ടായിരുന്നത്. രാജീവ് കില്ല എന്ന വ്യക്തിയുടെ ഒപ്പാണ് കത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. മൊബൈല്‍ നമ്പറും ഉണ്ട്.
എന്നാല്‍ ഇതേ പേരുള്ള വ്യക്തി തന്റെ പേര് മോശമായി ഉപയോഗപ്പെടുത്തി എന്ന് തരത്തില്‍ പോലീസിനെ സമീപിച്ചിട്ടുണ്ട്. ഇന്നലെ മമത ബാനര്‍ജിയെ ബിജെപി എംപി സൗമിത്ര ഖാന് പിശാചെന്ന് വിളിച്ചിരുന്നു. ഹിന്ദുക്കളേയും മുസ്ലിങ്ങളേയും തമ്മില്‍ തല്ലിക്കാനാണ് മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്നും സൗമിത്ര ആരോപിച്ചിരുന്നു.
Discussion about this post