പിറന്നു വീണ കൈകളെ തേടി രാഹുല്‍ ഗാന്ധി രാജമ്മയുടെ അടുത്തെത്തി. ജീവിതത്തില്‍ അത് മറക്കാനാകാത്ത നിമിഷങ്ങളായിരുന്നു. കല്പറ്റ ഗസ്റ്റ് ഹൗസില്‍ വെച്ചാണ് രാഹുല്‍ രാജമ്മയെ വീണ്ടും കണ്ടത്. രാഹുല്‍ ജനിച്ചയുടന്‍ കോരിയെടുത്ത നഴ്സായിരുന്നു രാജമ്മ. വയനാട് മണ്ഡലത്തില്‍ രാഹുല്‍ പര്യടനം നടത്തുന്നതിനിടെ ഞായറാഴ്ച രാവിലെയായിരുന്നു രാഹുല്‍ രാജമ്മയെ കണ്ടത്.
1970 ജൂണ്‍ 19 നാണ് രാഹുല്‍ ജനിക്കുന്നത്. ഇന്ദിരാഗാന്ധിയുടെ പേരക്കുട്ടി രാഹുല്‍ ആശുപത്രിയിലെ ഓമനയായിരുന്നുവെന്ന് ഡല്‍ഹി ഹോളിക്രോസ് ആശുപത്രിയിലെ ആ പഴയ രാജമ്മ നേഴ്സ് ഒരിക്കല്‍ കൂടെ ഓര്‍ത്തെടുത്തു. സ്വന്തം മാതാവും പിതാവും ആ കുഞ്ഞിനെ കാണും മുന്‍പ് ചേര്‍ത്തുപിടിച്ചത് രാജമ്മയാണ്.
രാജമ്മ ഡല്‍ഹിയിലെ ഹോളിക്രോസ് ആശുപത്രിയില്‍ നഴ്സായി ജോലിചെയ്യുന്നതിനിടെയാണ് വയനാട് സ്വദേശിയും മിലിറ്ററി ആശുപത്രിയില്‍ ലാബ് ടെക്നീഷ്യനുമായ വയനാട് സ്വദേശി രാജപ്പന് വിവാഹം കഴിച്ചത്. തുടര്‍ന്ന് രാജമ്മയ്ക്കും മിലിറ്ററി ആശുപത്രിയില്‍ നേഴ്സായി ജോലികിട്ടി. 70 കാരിയായ രാജമ്മ ഇപ്പോള്‍ നായ്കട്ടിയിലെ വീട്ടില്‍ വിശ്രമ ജീവിതം നയിക്കുകയാണ്. ഏകമകന് രാജേഷും മരുമകള്‍ സിന്ധുവും കുവൈത്തിലാണ്.
Discussion about this post