കൊല്‍ക്കത്ത: ബംഗാളില്‍ നിലയ്ക്കാതെ ബിജെപി-തൃണമൂല്‍ സംഘര്‍ഷം. ലോക്‌സഭാ തെരഞ്ഞെടുപ്പു കാലത്ത് തുടങ്ങിയ അക്രമണങ്ങളാണ് ഇപ്പോഴും തുടരുന്നത്. ശനിയാഴ്ച്ച വൈകുന്നേരം നടന്ന സംഘര്‍ഷത്തില്‍ ഒരു തൃണമൂല്‍ പ്രവര്‍ത്തകനും രണ്ട് ബിജെപി പ്രവര്‍ത്തകരും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്.
ശനിയാഴ്ച വൈകിട്ട് ഏഴിന് നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലെ നയിജാതിലായിരുന്നു സംഘര്‍ഷം നന്നത്. പൊതുസ്ഥലത്ത് കെട്ടിയിരുന്ന പാര്‍ട്ടി പതാക അഴിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് വലിയ അക്രമത്തില്‍ കലാശിച്ചത്.
തൃണമൂല്‍ പ്രവര്‍ത്തകനായ ഖയും മുല്ല (26), ബിജെപി പ്രവര്‍ത്തകരായ പ്രദീപ് മണ്ഡല്‍, സുകാന്ത മണ്ഡല്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ഖയൂമിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ബിജെപി പ്രവര്‍ത്തകരില്‍ ഒരാളുടെ ഇടതുകണ്ണില്‍ വെടിയേല്‍ക്കുകയായിരുന്നു. തപന്‍ മണ്ഡല്‍ എന്ന പ്രവര്‍ത്തകനും കൊല്ലപ്പെട്ടതായി ബിജെപി പ്രാദേശിക നേതൃത്വം പറയുന്നുണ്ട്. അഞ്ച് പേരെ കാണാനില്ലെന്നും ഇവരുടെ പരാതിയിലുണ്ട്.
തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ബംഗാളിലെത്തിയ ബിജെപി അധ്യക്ഷനായിരുന്ന അമിത്ഷായുടെ റോഡ് ഷോയ്ക്കിടെ ഉടലെടുത്ത സംഘര്‍ഷമാണ് പരസ്പരം വ്യാപക അക്രമങ്ങള്‍ അഴിച്ചുവിടുന്നതിലേക്കും കൊല്ലപ്പെടുത്തുന്നതിലേക്കും എത്തിച്ചത്.
Discussion about this post