ഛത്തീസ്ഗഡ്: പ്രധാനമന്ത്രി നരേന്ദ്രമോഡിയും രാഹുല്‍ ഗാന്ധിയും ഇന്ന് ഛത്തീസ്ഗഡില്‍ പ്രചാരണത്തിനിറങ്ങും. 2019 ലെ ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പില്‍ തങ്ങളുടെ ശക്തി പ്രകടനത്തിനാണ് ഇരു ശക്തികളും ശ്രമിക്കുന്നത്.
എന്നാല്‍ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിലൂടെ പ്രഭാവം ഒട്ടും കുറഞ്ഞിട്ടില്ലെന്ന് തെളിയിക്കാന്‍ മോഡി എല്ലാ അടവും പുറത്തെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വിലയിരുത്തുന്നത്. അതേസമയം കോണ്‍ഗ്രസിന്റെ യുവത്വത്തിന് മോഡിയെ പോരിന് വിളിക്കാന്‍ ശേഷിയുണ്ടെന്ന് ബോധ്യപ്പെടുത്താനാകും രാഹുല്‍ ഗാന്ധിയുടെ ശ്രമം.
നക്സല്‍ സ്വാധീന മേഖലയായ ബസ്തറിലെ ജഗദാല്‍ പൂരിലില്‍ നിന്നാണ് അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മോഡി തുടക്കമിടുന്നത്. രണ്ട് ദിവസം ഛത്തീസ്ഗഡില്‍ തങ്ങുന്ന രാഹുല്‍, മോഡിക്ക് മറുപടി പറയാന്‍ നാളെ ജഗദാല്‍പൂരിലെത്തും. ഇന്ന് രാഹുലിന്റെ പര്യടനം മുഖ്യമന്ത്രി രമണ്‍ സിങ്ങിന്റെ മണ്ഡലമായ രാജ് നന്ദഗാവിലാണെന്നത് ശ്രദ്ധേയമാണ്. ഇന്ന് മണ്ഡലത്തില്‍ തങ്ങുന്ന രാഹുല്‍ അവിടെ റോഡ് ഷോയും നടത്തും.
Discussion about this post