ഉഡുപ്പി; ജലക്ഷാമം രൂക്ഷമായ കര്‍ണ്ണാടകയില്‍ മഴപെയ്യുന്നതിനായി തവളകളുടെ കല്ല്യാണം നടത്തി പഞ്ചായത്ത് സേവാ ട്രസ്റ്റ്. കര്‍ണ്ണാടക ഉഡുപ്പിയിലാണ് തവളകളുടെ കല്ല്യാണം നടത്തിയത്.
മതാചാര പ്രകാരമുള്ള ചടങ്ങുകളൊടും വേഷ വിതാനത്തോടും കൂടിയായിരുന്നു തവളകളുടെ കല്ല്യാണം നടത്തിയത്. പെണ്‍തവളയെ ആചാരപ്രകാരമുള്ള വസ്ത്രങ്ങള്‍ ധരിപ്പിച്ചിരുന്നു. കല്ല്യാണ കത്തും, കല്ല്യാണ സദ്യയും തവള കല്ല്യാണത്തിനായി ഒരുക്കിയിരുന്നു. ഉഡുപ്പി സില നാഗരിക സമിതിയുടെ മുന്‍ കൗണ്‍സിലര്‍ നിത്യാനന്ദ വോളകടുവും പഞ്ചായത്ത് സേവാ ട്രസ്റ്റും ചേര്‍ന്നാണ് കല്യാണം നടത്തിയത്.
തവളകളുടെ കല്ല്യാണം നടത്തിയാല്‍ മഴ പെയ്യുമെന്നാണ് ഇവിടുത്തുകാരുടെ വിശ്വാസം.ആസ്സാമിലും സമാന രീതിയില്‍ കല്ല്യാണം നടത്തിയിരുന്നു. കര്‍ണ്ണാടകയില്‍ രൂക്ഷമായ ജലക്ഷാമം തുടരുന്ന പശ്ചാത്തലത്തിലാണ് തവള കല്ല്യാണം നടത്തിയത്. കര്‍ണ്ണാടകയുടെ വിവിധ ഇടങ്ങളില്‍ മഴ ലഭിക്കുന്നതിനായി നേരത്തെ ഹോമങ്ങളും നടത്തിയിരുന്നു.
#WATCH Frogs married in Karnataka's Udupi to please the rain gods. The frogs were dressed in custom made outfits for the ceremony. pic.twitter.com/s9I4rLT0Tu
— ANI (@ANI) June 8, 2019
Discussion about this post