ജയ്പൂര്‍: ജയ്പൂരിലെ സെക്രട്ടേറിയേറ്റിലെ വീഡിയോ കോണ്‍ഫറന്‍സിനിടെ സ്ക്രീനില്‍ തെളിഞ്ഞത് പോണ് വീഡിയോ. ജയ്പൂരിലെ ഭക്ഷണ, പൊതുവിതരണ വിഭാഗത്തിന്റെ വീഡിയോ കോണ്‍ഫറന്‍സിനിടെയാണ് സംഭവം.
എന്‍ഐസി റൂമില്‍ ഭക്ഷണ, പൊതുവിതരണ വിഭാഗം സെക്രട്ടറി മുഗ്ദ സിംഗിന്റെ ആഭിമുഖ്യത്തില്‍ വീഡിയോ കോണ്‍ഫറന്‍സ് പുരോഗമിക്കുന്നതിനിടെയാണ് സ്ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍ വന്നത്. ഉടന്‍ തന്നെ എന്‍ഐസി ഡയറക്ടറെ വിളിപ്പിക്കുകയും സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിട്ടുണ്ട്.
സംഭവ സമയത്ത് എന്‍ഐസിയില്‍ പത്തോളം പേരുണ്ടായിരുന്നുവെന്നും സംസ്ഥാനത്തെ 33 ജില്ലകളില്‍ നിന്നായുള്ള ജില്ലാ സപ്ലൈ ഓഫീസര്‍മാര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെയും പങ്കെടുക്കുന്നുണ്ടായിരുന്നു.
Discussion about this post