നിരന്തരം ഭീഷണി സന്ദേശം; ബംഗാളില്‍ ബീഫ് ഫെസ്റ്റിവല്‍ റദ്ദാക്കി

പലരും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വന്നെങ്കിലും ഇതൊരു രാഷ്ട്രീയ സംഘര്‍ഷത്തിലേക്ക് നീങ്ങുമെന്ന് കരുതിയാണ് പരിപാടി പിന്‍വലിക്കുന്നതെന്ന് സംഘാടകര്‍ വ്യക്തമാക്കി.

കൊല്‍ക്കത്ത: നിരന്തരം ഭീഷണി സന്ദേശങ്ങള്‍ വന്നതിനെ തുടര്‍ന്ന് കൊല്‍ക്കത്തയില്‍ സംഘടിപ്പിക്കാനിരുന്ന ബീഫ് ഫെസ്റ്റിവല്‍ റദ്ദാക്കി. എന്നാല്‍ പലരും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വന്നെങ്കിലും ഇതൊരു രാഷ്ട്രീയ സംഘര്‍ഷത്തിലേക്ക് നീങ്ങുമെന്ന് കരുതിയാണ് പരിപാടി പിന്‍വലിക്കുന്നതെന്ന് സംഘാടകര്‍ വ്യക്തമാക്കി.

300ലേറെ ഭീഷണി ഫോണ്‍ കോളുകളാണ് ലഭിച്ചത്. അതിനാല്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന എല്ലാവരുടെയും സുരക്ഷിതത്വം ഉറപ്പാക്കാന്‍ സാധിക്കുമെന്ന് കരുതുന്നില്ല. മുന്‍പത്തെ സാഹചര്യമല്ല. ഇക്കാരണങ്ങളെല്ലാം കൊണ്ട് കൊല്‍ക്കത്ത ബീപ് ഫെസ്റ്റിവല്‍ റദ്ദാക്കുന്നു,’ എന്നാണ് സംഘാടകര്‍ പറഞ്ഞത്.

കൊല്‍ക്കത്ത ബീഫ് ഫെസ്റ്റിവല്‍ എന്നായിരുന്നു പരിപാടിയുടെ പേര്. ഭീഷണി സന്ദേശങ്ങള്‍ ആദ്യമെത്തിയപ്പോള്‍ സംഘാടകര്‍ പരിപാടിയുടെ പേര് മാറ്റി ‘കൊല്‍ക്കത്ത ബീപ് ഫെസ്റ്റിവല്‍’ എന്നാക്കിയിരുന്നു. പക്ഷെ ഭീഷണി കോളുകള്‍ വര്‍ദ്ധിക്കുകയും പരിപാടി സംഘര്‍ഷഭരിതമായ സാഹചര്യത്തിലേക്ക് പോകുമെന്നും തോന്നിയപ്പോഴാണ് സംഘാടകര്‍ ബീപ് ഫെസ്റ്റിവല്‍ നടത്തേണ്ടെന്ന് തീരുമാനിച്ചത്.

Exit mobile version