കൊല്‍ക്കത്ത: നോട്ട് നിരോധനത്തിനെതിരെ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. നോട്ട് നിരോധനം വലിയ ദുരന്തമായിരുന്നെന്നും അവര്‍ പറഞ്ഞു. നോട്ട് നിരോധനത്തിന്റെ രണ്ടാം വാര്‍ഷികത്തില്‍ ട്വിറ്ററിലൂടെയായിരുന്നു മമതയുടെ പ്രതികരണം.
നോട്ട് നിരോധന തീരുമാനത്തിലൂടെ ആര്‍ക്കാണ് പ്രയോജനം ലഭിച്ചത് എന്തുകൊണ്ടാണ് ഇത്തരമൊരു തീരുമാനം എടുത്തത് ആരെയാണ് ഇത് തൃപ്തിപ്പെടുത്തിയത് ചില ആളുകളുടെ അജണ്ടകളെ തൃപ്തിപ്പെടുത്താനെടുത്ത തീരുമാനമാണിതെന്ന് സംശയമുണ്ടെന്നും അവര്‍ പറഞ്ഞു.
നോട്ട് നിരോധനത്തിന്റെ ഏറ്റവും വലിയ ദുരന്തം അനുഭവിച്ചത് കാര്‍ഷിക മേഖലയായിരുന്നു. ചെറുകിട വ്യവസായികള്‍, തൊഴിലാളികള്‍, കര്‍ഷകര്‍ എന്നിവരും നോട്ട് നിരോധനത്തിന്റെ കെടുതി അനുഭവിച്ചു. സാമ്പത്തിക രംഗം ആകെ ദുര്‍ബലമായി.
സാധാരണ ജനങ്ങള്‍ പൂര്‍ണമായും ഞെരുക്കത്തിലാണ്. രൂപയുടെ മൂല്യം താഴെക്കു പതിച്ചിരിക്കുന്നു. വീട്ടമ്മമാരും ദിവസവേതനക്കാരും അവര്‍ ഇപ്പോഴും കണ്ണീരിലാണ്. നോട്ട് നിരോധനം വലിയ ദുരന്തമായിരുന്നെന്നും മമത കൂട്ടിച്ചേര്‍ത്തു.
Discussion about this post