മുംബൈ: വിജയിക്കണമെങ്കില്‍ ആര്‍എസ്എസിനെ കണ്ട് പഠിക്കാന്‍ നിര്‍ദേശം നല്‍കി
എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ . തെരഞ്ഞെടുപ്പില്‍ വിജയം നേടണമെങ്കില്‍ ആര്‍എസ്എസിന്റെ പ്രവര്‍ത്തനശൈലി കണ്ടുപഠിക്കണമെന്ന് അദ്ദേഹം തന്റെ പാര്‍ട്ടിപ്രവര്‍ത്തകരോട് നിര്‍ദേശിച്ചു. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മാത്രം ജനങ്ങളെ സമീപിച്ചതാണ് എന്‍സിപിയുടെ പരാജയത്തിന് കാരണമായതെന്നും ശരദ് പവാര്‍ കൂട്ടിച്ചെര്‍ത്തു.
ജനങ്ങളുമായി ബന്ധം നിലനിര്‍ത്തേണ്ടതെങ്ങനെയെന്ന് ആര്‍എസ്എസുകാര്‍ക്ക് വ്യക്തമായി അറിയാമെന്നും അവര്‍ അഞ്ച് വീടുകള്‍ സന്ദര്‍ശിക്കുമ്പോള്‍ ഒരെണ്ണം പൂട്ടിക്കിടക്കുകയാണെങ്കില്‍ പിന്നീട് വീണ്ടുമെത്തി ആ ഒരു വീട്ടിലെ അംഗങ്ങളെ കാണും അതാണ് ആര്‍എസ്എസുകാരുടെ ശൈലിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ശരദ് പവാര്‍ തന്റെ പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കിടയിലാണ് ഇത്തരത്തിലുള്ള അഭിപ്രായം ഉന്നയിച്ചത്.
മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് നാല് ,മാസത്തിനുള്ളില്‍ നടക്കും. ഇന്ന് മുതല്‍ വീടുകള്‍ തോറും കയറി വോട്ടര്‍മാരെ നേരില്‍ക്കാണണം. അങ്ങനെ ചെയ്താല്‍ തെരഞ്ഞെടുപ്പ് സമയത്ത് മാത്രമേ തങ്ങളെ ഓര്‍ക്കാറുള്ളൂ എന്ന വോട്ടര്‍മാരുടെ പരാതിയും ഇല്ലാതാകുമെന്നും ശരദ് പവാര്‍ പ്രതികരിച്ചതായി ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു .