ബംഗളൂരു: ബംഗളൂരുവില്‍ അയല്‍ക്കാരനെതിരെ 31 കാരിയായ വീട്ടമ്മ ലൈംഗിക പീഡനത്തിന് പോലീസില്‍ പരാതി നല്കി. കഴിഞ്ഞ ആറുമാസമായി അയല്‍ക്കാരനായ പ്രതി ലൈംഗിക താല്പര്യം പ്രകടിപ്പിച്ച്, ആംഗ്യഭാഷയിലൂടെയും തന്നെ ശല്യം ചെയ്തിട്ടുണ്ടെന്ന് യുവതി പരാതിയില്‍ പറയുന്നു.
കഴിഞ്ഞ ദിവസം വൈകുന്നേരം കുട്ടിയെ സ്കൂളില്‍ നിന്ന് കൊണ്ട് വരാനായി പുറപ്പെടുമ്പോള്‍ ഇയാള്‍ തനിക്ക് ഫ്ലൈയിങ് കിസ് നല്‍കിയതായും വീട്ടമ്മ പറഞ്ഞു. സംഭവത്തില്‍ പ്രതിക്കെതിരെ ലൈംഗിക പീഡനത്തിന് കേസെടുത്ത ഹനുമന്തനഗര്‍ പോലീസ് കുറ്റാരോപിതനോട് മൊഴി രേഖപ്പെടുത്താന്‍ സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
Discussion about this post