ഗുരുഗ്രാം: ഓടിക്കൊണ്ടിരിക്കെ കാറിന് തീപ്പിടിച്ചു, തീഗോളമായി മാറിയ കാറില്‍ നിന്നും ഡ്രൈവര്‍ക്ക് അത്ഭുത രക്ഷപ്പെടല്‍. ദൃശ്യങ്ങള്‍ സോഷ്യല്‍ ലോകത്ത് വൈറലായിരിക്കുകയാണ്.
ഗുരഗ്രാമിലെ ഒരു ഫ്ലൈ ഓവറിലാണ് നിന്നാണ് ഈ അപകടദൃശ്യം. വാഹനത്തിന് തീ പിടിച്ച ഉടന്‍ ഡ്രൈവര്‍ ഡോര്‍ തുറന്ന് പുറത്തേക്ക് ചാടിയത് കൊണ്ട് ജീവന് നഷ്ടമായില്ല. പൂര്‍ണ്ണമായും തീ വിഴുങ്ങുമ്പോഴും കാര്‍ ചലിച്ചുകൊണ്ടിരിക്കുകയായിരുന്നു. നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളില്‍ ഇടിച്ചെങ്കിലും ആ വാഹനങ്ങളിലേക്ക് തീ പടര്‍ന്നില്ല.
കാറിന്റെ ഉടമയായ രാകേഷ് തന്നെയായിരുന്നു കാറോടിച്ചിരുന്നത്. വലിയൊരു ശബ്ദത്തെ തുടര്‍ന്ന് തീ ആളിപ്പടരുകയായിരുന്നു. തുടര്‍ന്ന് കാറില്‍ നിന്ന് ചാടി രക്ഷപ്പെടുകയായിരുന്നെന്നും രാകേഷ് പറയുന്നു. ആ വെപ്രാളത്തില്‍ കാര്‍ നിര്‍ത്താന്‍ ഇയാള്‍ ശ്രമിച്ചില്ല. ഓടിക്കൂടിയ നാട്ടുകാര്‍ ഇടപ്പെട്ടതോടെ ഫ്ലൈ ഓവറില്‍ വച്ചുതന്നെ കാര്‍ നിര്‍ത്താന്‍ കഴിഞ്ഞു.
തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും കാര്‍ പൂര്‍ണമായും കത്തി നശിച്ചു. തീ പിടിക്കാനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ല.
Discussion about this post