ഭുവനേശ്വര്‍: പൊട്ടിപ്പോളിഞ്ഞുകിടക്കുന്ന റോഡുകള്‍ കാണുമ്പോള്‍ മുഖം തിരിക്കുന്ന അധികൃതര്‍ ഈ എംഎല്‍എയെ കാണണം. ഇത് പ്രോത്സാഹനപരമായ രീതി അല്ലെങ്കിലും നടപടി എടുക്കാന്‍ മടിക്കരുത് എന്നാണ് ഈ വീഡിയോ നല്കുന്ന സന്ദേശം. തന്റെ നിയോജക മണ്ഡലത്തിലുള്ള റോഡുകളുടെ ശോചനീയാവസ്ഥ കണ്ട് എംഎല്‍എ ഉദ്യോഗസ്ഥന് ശിക്ഷ നല്‍കുന്നതാണ് വീഡിയോ. പിഡബ്ല്യൂഡി ജൂനിയര്‍ എഞ്ചിനീയറെ കൊണ്ട് ഏത്തം ഇടിയിപ്പിച്ച് ബിജു ജനതാ ദള്‍ എംഎല്‍എയുടെ വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. ഒഡീഷയിലെ പട്നാ ഗഡിലെ എംഎല്‍എ ആയ സരോജ് കുമാര്‍ മെഹറാണ് ഉദ്യോഗസ്ഥനെ കൊണ്ട് ഏത്തമിടിയിപ്പിക്കുന്നത്.
തന്റെ ഉത്തരവിനെ പാലിക്കാന്‍ വിസമ്മതിച്ച ഉദ്യോഗസ്ഥനെ സരോജ് കുമാര്‍ ശകാരിക്കുകയും നിര്‍ബന്ധിച്ച് ഏത്തം ഇടിയിപ്പിക്കുകയും ചെയ്യുന്നുണ്ട്. 100 തവണയാണ് എംഎല്‍എ ഏത്തമിട്ടതെന്നാണ് റിപ്പോര്‍ട്ട്. എന്തായാലും സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.
Discussion about this post