ന്യൂഡല്‍ഹി: ബംഗാളിലെ ആണ്‍കുട്ടികള്‍ കേരളത്തിലെ തൂപ്പുകാരും പെണ്‍കുട്ടികള്‍ മുംബൈയിലെ ബാര്‍ ഡാന്‍സര്‍മാരുമായെന്ന് മേഘാലയ ഗവര്‍ണ്ണര്‍ തഥാഗത റോയ്. മമതയുടെ ഹിന്ദി വിരുദ്ധ നിലപാട് പരാമര്‍ശിച്ചുകൊണ്ടാണ് ഗവര്‍ണര്‍ ബംഗാള്‍ വിരുദ്ധ പരാമര്‍ശം നടത്തിയത്. ഗവര്‍ണ്ണറുടെ വിവാദ പരാമര്‍ശത്തിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്.
ബംഗാളികള്‍ എന്തുകൊണ്ടാണ് ഹിന്ദി പഠിക്കാത്തത്. രാഷ്ട്രീയകാരണങ്ങള്‍ തന്നെയാണ് മമതയുടെ നീക്കത്തിന് പിന്നില്‍. അസാം, മഹാരാഷ്ട്ര, ഒഡീഷ എന്നീ സംസ്ഥാനങ്ങള്‍ ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളല്ല. അവിടെയാരും ഹിന്ദിയെ എതിര്‍ക്കുന്നില്ല. എന്നാല്‍ അവിടെയൊന്നുമില്ലാത്ത എതിര്‍പ്പാണ് ബംഗാള്‍ സര്‍ക്കാര്‍ കാണിക്കുന്നതെന്നും ഗവര്‍ണ്ണര്‍ ആരോപിച്ചു.
ബംഗാള്‍ സ്വാമി വിവേകാനന്ദന്റെയും വിദ്യാസാഗറുടെയും രബീന്ദ്രനാഥ ടാഗോറിന്റെയും നാടാണ്. എന്നിട്ടും എന്തുകൊണ്ടാണ് ബംഗാളികള്‍ക്ക് ഹിന്ദി പഠിക്കാന്‍ കഴിയാത്തതെന്നും അദ്ദേഹം ചോദിക്കുന്നു. ഇന്നത്തെ ബംഗാളിന്റെ അവസ്ഥ പരിതാപകരമാണ്. ഇവിടുത്തെ ആണ്‍കുട്ടികളെല്ലാം ഹരിയാനയിലെയും കേരളത്തിലെയും വീടുകളില്‍ തൂപ്പുകാരുടെ പണിയാണ് ചെയ്യുന്നത്. നമ്മുടെ പെണ്‍കുട്ടികളാവാട്ടെ മുംബൈയില്‍ ബാര്‍ ഡാന്‌സറായാണ് പണിയെടുക്കുന്നതെന്നും തഥാഗത റോയ് പറഞ്ഞു.
Discussion about this post