മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് പന്ത്രണ്ടു വയസ്സുകാരനു ദാരുണാന്ത്യം

ഫോണ്‍ ചാര്‍ജ് ചെയ്തു കൊണ്ട് ഉപയോഗിക്കുന്നതിനിടെയാണ് പൊട്ടിത്തെറിച്ചത്. ഫോണിന്റെ ചാര്‍ജര്‍ കുത്തിയിരുന്ന സ്വിച്ച് ബോര്‍ഡും പൊട്ടിതെറിച്ചു.

മധ്യപ്രദേശ്: മധ്യപ്രദേശില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് പന്ത്രണ്ടു വയസ്സുകാരനു ദാരുണാന്ത്യം. മധ്യപ്രദേശിലെ ദാര്‍ ജില്ലയിലാണ് ദാരുണ സംഭവം നടന്നത്.

ഫോണ്‍ ചാര്‍ജ് ചെയ്തു കൊണ്ട് ഉപയോഗിക്കുന്നതിനിടെയാണ് പൊട്ടിത്തെറിച്ചത്. ഫോണിന്റെ ചാര്‍ജര്‍ കുത്തിയിരുന്ന സ്വിച്ച് ബോര്‍ഡും പൊട്ടിതെറിച്ചു.

ശബ്ദം കേട്ട് എത്തിയ ബന്ധുക്കള്‍ കുട്ടിയെ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.പൊട്ടിത്തെറി കേട്ട് എത്തിയപ്പോള്‍ കുട്ടി ബോധരഹിതനായി നിലത്ത് കിടക്കുന്നതാണ് കണ്ടത്. മൊബൈല്‍ ബാറ്ററിയാണ് പൊട്ടിത്തെറിച്ചത്. അതേ സമയം സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Exit mobile version