മധ്യപ്രദേശ്: തെരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കേ മധ്യപ്രദേശില്‍ ബിജെപിക്ക് തിരിച്ചടി. മധ്യപ്രദേശ് മുന്‍ മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ സര്‍താജ് സിംഗ് കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കും.
ഹോസങ്കബാദില് നിന്നു തന്നെയായിരിക്കും സര്‍താജ് സിംഗ് മത്സരിക്കുക. മധ്യപ്രദേശ് ബിജെപി മന്ത്രി സഭയില്‍ മന്ത്രിയായിരുന്ന സര്‍താജ് സിംഗ് രണ്ട് വര്‍ഷം മുന്നേയാണ് മന്ത്രി സ്ഥാനം രാജി വച്ചത്. 75 വയസ്സ് കഴിഞ്ഞവര്‍ സ്ഥാനം രാജി വയ്ക്കണം എന്ന ബിജെപി പാര്‍ട്ടി ഫോര്‍മുലയുടെ ഭാഗമായി സര്‍താജ് സിംഗ് രാജി വയ്ക്കാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു.
അതെസമയം മധ്യപ്രദേശിലെ സ്ഥാനാര്‍ത്ഥികളുടെ വിവരങ്ങള്‍ കോണ്‍ഗ്രസ് പുറത്തു വിട്ടു. പതിനാറ് പേരുടെ വിവരങ്ങളാണ് പുറത്ത് വിട്ടിരിക്കുന്നത്.
Discussion about this post