മുംബൈ: റിസര്‍വ് ബാങ്ക് പുതിയ വായ്പാനയം പ്രഖ്യാപിച്ചു. റിപ്പോ നിരക്ക് കാല്‍ശതമാനം കുറച്ച് 5.75 ശതമാനമാക്കി. ഇതോടെ ബാങ്കുകള്‍ ഭവനവാഹന വായ്പാ പലിശ നിരക്കുകള്‍ കുറച്ചേക്കും. റിവേഴ്സ് റിപ്പോ 5.50 ശതമാനവും കുറച്ചിട്ടുണ്ട്.
ഇതോടെ വാണിജ്യ ബാങ്കുകളുടെ ഭവന, വാഹന വായ്പാ നിരക്കുകള്‍ കുറയാന്‍ സാധ്യതയേറി. ഈവര്‍ഷം മൂന്നാം തവണയാണ് റിപ്പോ നിരക്ക് കുറയ്ക്കുന്നത്. ഫെബ്രുവരിയിലും ഏപ്രിലിലുമാണ് ആര്‍ബിഐ നേരത്തെ നിരക്കു കുറച്ചത്.
ആര്‍ബിഐ ഗവര്‍ണറായി ശക്തികാന്ത ദാസ് സ്ഥാനമേറ്റ ശേഷം തുടര്‍ച്ചയായ മൂന്നാം തവണയാണ് പലിശനിരക്കുകള്‍ കുറയ്ക്കുന്നത്. വാണിജ്യ ബാങ്കുകള്‍ ആര്‍ബിഐയില്‍ നിന്നെടുക്കുന്ന ഹൃസ്വകാല വായ്പകള്‍ക്ക് ഈടാക്കുന്ന പലിശയാണ് റിപ്പോ നിരക്ക്. മൂന്നു ദിവസം നീണ്ട ആര്‍ബിഐ ബോര്‍ഡ് യോഗത്തിലാണ് റിപ്പോ നിരക്ക് കുറയ്ക്കാനുള്ള തീരുമാനം ഉണ്ടായത്.
Discussion about this post