ബംഗളൂരു: കര്‍ണാടകയില്‍ വരള്‍ച്ച രൂക്ഷമായതിനെ തുടര്‍ന്ന് മഴ ലഭിക്കാന്‍ പ്രത്യേക പൂജ നടത്തി ജലവിഭവ മന്ത്രി ഡികെ ശിവകുമാര്‍. ചിക്കമംഗളൂരുവിലെ ശ്രീ ഋഷ്യ ശ്രിങ്കേശ്വര ക്ഷേത്രത്തില്‍ വെച്ചാണ് മഴ ലഭിക്കാനായി ശിവകുമാര്‍ പ്രജന്യ ഹോമം നടത്തിയത്. മതപുരോഹിതരുടെ സാന്നിധ്യത്തില്‍ പുലര്‍ച്ചെയായിരുന്നു ഹോമം.
സംസ്ഥാനത്തെ പല ജില്ലകളും വരള്‍ച്ച ബാധിത പ്രദേശമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഞങ്ങള്‍ പ്രതിസന്ധി ഘട്ടത്തിലാണ്. മഴ പെയ്യുമെന്ന് പ്രതീക്ഷിക്കുക മാത്രമാണ് വഴി’- പ്രതിസന്ധിയെക്കുറിച്ച് ശിവകുമാര്‍ പറഞ്ഞു.
Discussion about this post