ന്യൂഡല്‍ഹി: മോഡിയുടെ രണ്ടാം ഊഴത്തിലെ ആദ്യ നടപടിയായി മന്ത്രിതല സമിതികള്‍ മോഡിസര്‍ക്കാര്‍ പുനസംഘടിപ്പിച്ചു. നിയമന കമ്മിറ്റിയടക്കം എട്ട് കാബിനറ്റ് കമ്മിറ്റികളാണ് പുനസംഘടിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോഡി ആറ് കമ്മിറ്റികളിലും ആഭ്യന്തരമന്ത്രി അമിത് ഷാ എല്ലാ കമ്മിറ്റികളിലും ഇടം നേടി.
പ്രധാനമന്ത്രി അധ്യക്ഷനായ സുരക്ഷ സമിതിയില്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, ആഭ്യന്തര മന്ത്രി അമിത് ഷാ, വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍, ധനമന്ത്രി നിര്‍മല സീതാരാമന്‍ എന്നിവരാണ് അംഗങ്ങള്‍. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ സമിതിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കും. കേരളത്തില്‍ നിന്നുള്ള ഏക കേന്ദ്ര സഹമന്ത്രിയായ വി മുരളീധരന്‍ പാര്‍ലമെന്ററി കാര്യ കമ്മിറ്റിയില്‍ പ്രത്യേകം ക്ഷണിതാവാണ്. ഇതുസംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു.
അക്കോമഡേഷന്‍ കമ്മിറ്റിയില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതല വഹിക്കുന്ന സഹമന്ത്രി ജിതേന്ദ്ര സിങ്, ഭവനനിര്‍മാണ, നഗരകാര്യ വകുപ്പിന്റെ സ്വതന്ത്രചുമതല വഹിക്കുന്ന ഹര്‍ദീപ് സിങ് പുരി എന്നിവര്‍ പ്രത്യേകം ക്ഷണിതാക്കളാണ്.
Discussion about this post