അഠാരി: ഈദ് ദിനത്തില്‍ മധുരം കൈമാറി അതിര്‍ത്തിയിലെ ഇന്ത്യ-പാകിസ്താന്‍ സൈനികര്‍. അഠാരി-വാഗാ അതിര്‍ത്തിയില്‍ ബിഎസ്എഫ് ജവാന്‍മാരും പാക് റേഞ്ചേഴ്‌സുമാണ് മധുരം കൈമാറിയത്.
രാജ്യങ്ങളിലെ ദേശീയ സാംസ്‌കാരിക ആഘോഷ വേളയില്‍ ഇത്തരത്തില്‍ മധുരം കൈമാറുന്ന പതിവുകള്‍ ഉണ്ട്. റിപ്പബ്ലിക്ക് ദിനം, സ്വാതന്ത്ര്യദിനം, ദീപാവലി പോലുള്ള ദിവസങ്ങളില്‍ അതിര്‍ത്തിയില്‍ മധുരം കൈമാറാറുണ്ട്.