പുല്‍വാമയില്‍ ഗ്രാമീണര്‍ക്ക് നേരെ വെടിവെപ്പ്; പെണ്‍കുട്ടി കൊല്ലപ്പെട്ടു

നഗീന ബാനു എന്ന പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്

ശ്രീനഗര്‍: ജമ്മു കാശ്മീരിലെ പുല്‍വാമയില്‍ ഗ്രാമീണര്‍ക്ക് നേരെ വെടിവെപ്പ്. കക്കപോര നര്‍ബാല്‍ ഗ്രാമത്തില്‍ ഭീകരര്‍ നടത്തിയ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. നഗീന ബാനു എന്ന പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

കൊല്ലപ്പെട്ട നഗീന ബാനുവിന്റെ വീട്ടിലേക്ക് അതിക്രമിച്ചു കടന്ന ഭീകരര്‍ വെടിയുതിര്‍ക്കുയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ മുഹമ്മദ് സുല്‍ത്താന്‍ എന്നയാള്‍ക്കാണ് പരിക്കേറ്റത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാളുടെ നില ഗുരുതരമാണ്.

ആക്രമണം നടന്ന പ്രദേശത്ത് താമസിച്ചിരുന്ന ജനങ്ങളെ ഒഴിപ്പിച്ചു. ഇവിടെ സുരക്ഷാസേന തെരച്ചില്‍ തുടരുകയാണ്.

Exit mobile version