ന്യൂഡല്‍ഹി: മൂന്ന് വയസായ മകളെ നോക്കി അശ്ലീലം പറഞ്ഞ അയല്‍വാസികളെ ചോദ്യം ചെയ്യാന്‍ എത്തിയ അച്ഛനെ കൊലപ്പെടുത്തി. 26കാരനായ രാകേഷ് എന്ന യുവാവ് ആണ് അയല്‍വാസിയുടെ കുത്തേറ്റ് മരിച്ചത്. രാജ്യ തലസ്ഥാനത്താണ് ദാരുണ സംഭവം നടന്നത്.
ലാല്‍ കൗനില്‍ ഭാര്യക്കും മകള്‍ക്കുമൊപ്പമാണ് രാകേഷ് (26) താമസിച്ച് വന്നിരുന്നത്. മൂന്ന് വയസ്സുള്ള മകളെ മോശമായ രീതിയില്‍ അയല്‍വാസികളിലൊരാള്‍ കമന്റടിച്ചു. വാക്കുകള്‍ അത്രയും അശ്ലീലം നിറഞ്ഞതായിരുന്നു. ഇത് രാകേഷ് കേള്‍ക്കുകയും ചോദ്യം ചെയ്യാനായി ഇറങ്ങി തിരിക്കുകയായിരുന്നു. തുടര്‍ന്ന് വാക്കേറ്റത്തില്‍ കലാശിച്ചു. എന്നാല്‍ പ്രശ്‌നം ഒത്തുതീര്‍പ്പാക്കി ഇരുവരെയും പിന്തിരിപ്പിക്കുകയും ചെയ്തു.
എന്നാല്‍ അല്‍പ്പസമയത്തിന് ശേഷം രാകേഷ് ഇക്കാര്യം ചോദിക്കാന്‍ ഭാര്യയെയും സഹോദരനെയും കൂട്ടി അയല്‍വാസികളുടെ അടുത്തെത്തി. എന്നാല്‍ സംസാരം കൈയ്യേറ്റത്തിലേയ്ക്ക് നീണ്ടു. വഴക്കിനിടെ അയല്‍വാസികളെ രണ്ടുപേര്‍ ചേര്‍ന്ന് രാകേഷിനെ മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് കുത്തുകയായിരുന്നു. സംഭവ സ്ഥലത്ത് വെച്ച് തന്നെ രാകേഷ് മരണപ്പെട്ടു. സംഭവത്തില്‍ രഞ്ജിത് (26), കൃഷ്ണ (24) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
Discussion about this post