ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ യോഗ ചെയ്യുന്നതും ധ്യാനത്തില്‍ ഇരിക്കുന്നതും മറ്റും നിരവധി വീഡിയോകള്‍ അടുത്തിടെ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി മോഡിയുടെ ആനിമേറ്റഡ് യോഗ വീഡിയോ ആണ് വൈറലായിക്കൊണ്ടിരിക്കുന്നത്.
അന്താരാഷ്ട്ര യോഗ ദിനത്തോട് അനുബന്ധിച്ചാണ് ആനിമേറ്റഡ് യോഗ വീഡിയോ ഒരുക്കിയിരിക്കുന്നത്. ജൂണ്‍ 21 നാണ് ഈ വര്‍ഷത്തെ യോഗ ദിനം ആചരിക്കുന്നത്. ഇതിന് മുന്നോടിയായാണ് മോഡിയുടെ ത്രികോണാസനത്തിന്റെ ആനിമേറ്റഡ് വീഡിയോ പുറത്തിറക്കിയത്. ഇന്ന് രാവിലെ ട്വിറ്ററിലൂടെ പ്രധാനമന്ത്രി തന്നെയാണ് യോഗ വീഡിയോ പങ്കുവെച്ചത്.
‘എല്ലാവരും ജീവിതത്തിലെ അഭിവാജ്യഘടകമായി യോഗയെ മാറ്റണം. ഒപ്പം മറ്റുള്ളവരെ ഇത് ശീലമാക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യണം. യോഗയുടെ ഗുണങ്ങള്‍ അത്ഭുതപ്പെടുത്തുന്നതാണ്. ത്രികോണാസനത്തിന്റെ ഒരു വീഡിയോ ഇതാ’ എന്ന അടിക്കുറിപ്പോടെയാണ് മോഡി വീഡിയോ പോസ്റ്റ് ചെയ്തത്. കഴിഞ്ഞവര്‍ഷവും മോഡി വ്യത്യസ്ത യോഗാസനത്തിന്റെ വീഡിയോ ട്വീറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു.
On 21st June, we will mark #YogaDay2019.
I urge you all to make Yoga an integral part of your life and also inspire others to do the same.
The benefits of Yoga are tremendous.
Here is a video on Trikonasana. pic.twitter.com/YDB6T3rw1d
— Narendra Modi (@narendramodi) June 5, 2019
Discussion about this post