ന്യൂഡല്‍ഹി: രാജ്യത്തെ പെട്രോള്‍, ഡീസല്‍ വിലയില്‍ വന്‍ വര്‍ധനവ്. മുന്‍പ് പെട്രോള്‍, ഡീസല്‍ വിലകളില്‍ പാതിയുടെ അന്തരം ഉണ്ടായിരുന്ന സ്ഥാനത്ത് ഇന്ന് കൂടിയാല്‍ വെറും 5 രൂപയുടെ വ്യത്യാസമാണ് ഉള്ളത്.
കഴിഞ്ഞ കുറേ ദിവസങ്ങളായി വലിയ മാറ്റമില്ലാതെ തുടര്‍ന്നിരുന്ന ഇന്ധനവിലയിലാണ് ഇന്ന് വര്‍ദ്ധനവ് രേഖപ്പെടുത്തിയത്. ഇറക്കുമതിയിലെ വലിയ നഷ്ടം മറികടക്കാനാണ് ഓരോ മാസവും ഡീസലിന് 50 പൈസ വീതം വര്‍ധിപ്പിക്കാന്‍ കമ്പനികള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയത്.
ഓരോ ദിവസവും കുറച്ച് പൈസകളിലായി വര്‍ധിച്ചിരുന്ന ഇന്ധന വില ഇന്ന് വലിയ തുകയില്‍ എത്തി നില്‍ക്കുകയാണ്. കൂടാതെ ഓരോ ദിവസവും വില മാറുന്ന സാഹചര്യത്തില്‍ ഈ ‘നിശബ്ദ’ വിലവര്‍ധന ഉപഭോക്താക്കളുടെ ശ്രദ്ധയില്‍പ്പെടുന്നില്ല എന്ന് മാത്രം.
രാജ്യത്തെ പ്രമുഖ നഗരങ്ങളിലെ ഇന്ധനവിലകള്‍;
പെട്രോള്‍ വില; ന്യൂഡല്‍ഹി: 71.53, കൊല്‍ക്കത്ത: ?73.60, മുംബൈ: 77.14, ചെന്നൈ: 74.25
ഡീസല്‍ വില; ന്യൂഡല്‍ഹി: 66.57, കൊല്‍ക്കത്ത: 68.33, മുംബൈ: 69.75, ചെന്നൈ: ?70.43