മധ്യപ്രദേശ്: ചുമതലയേറ്റ് നിമിഷങ്ങള്‍ക്കുള്ളില്‍ പുതിയ ആവശ്യം പങ്കുവെച്ച് കമ്പ്യൂട്ടര്‍ ബാവ. ഹെലികോപ്റ്റര്‍ വേണമെന്നാണ് ഉയര്‍ത്തിയ ആവശ്യം. മധ്യപ്രദേശ് സെക്രട്ടറിയേറ്റില്‍ എത്തി നിമിഷങ്ങള്‍ക്കുള്ളിലാണ് കമ്പ്യൂട്ടര്‍ ബാബ എന്നറിയപ്പെടുന്ന നാമ്ദേവ് ദാസ് ത്യാഗി ഹെലികോപ്റ്റര്‍ ആവശ്യപ്പെട്ടത്.
നര്‍മ്മദ, ക്ഷിപ്ര, മന്ദാകിനി നദികളുടെ സംരക്ഷണത്തിനായുള്ള ട്രസ്റ്റിന്റെ ചെയര്മാന് സ്ഥാനത്താണ് മുഖ്യമന്ത്രി കമല്‍നാഥ് കമ്പ്യൂട്ടര്‍ ബാബയെ നിയമിച്ചത്. മാര്‍ച്ച് 10-നാണ് അദ്ദേഹത്തിന് പുതിയ ചുമതല കൈമാറിയത്. എന്നാല്‍ ഇതുവരെ ഔദ്യോഗികമായി അധികാരം ഏറ്റെടുത്തിരുന്നില്ല. ഇപ്പോഴാണ് അധികാരം ഏറ്റെടുത്തത്.
തനിക്ക് ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിനായി ഹെലികോപ്റ്റര്‍ വേണമെന്നാണ് ബാബയുടെ ആവശ്യം. നദികള്‍ സന്ദര്‍ശിക്കാനും ആവശ്യമായ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്താനുമാണ് ഹെലികോപ്റ്റര്‍ ആവശ്യപ്പെട്ടത്. നദികളിലെ അനധികൃത ഖനനം തടയുന്നതിനായി പ്രത്യേക ഹെല്പ്പ്ലൈന് നമ്പര്‍ ഒരുക്കുമെന്നും ബാബ പ്രഖ്യാപിച്ചു.
Discussion about this post