ന്യൂഡല്‍ഹി: കുട്ടിക്കാലത്തെ പിറന്നാള്‍ ആഘോഷങ്ങളെല്ലാം എന്നും ഓര്‍മ്മയില്‍ സൂക്ഷിക്കുന്നതാണ്. ബന്ധുക്കളും സുഹൃത്തുക്കളും നല്കുന്ന സമ്മാനങ്ങള്‍ക്കും സര്‍പ്രൈസുകള്‍ക്കും വേണ്ടി കാത്തിരിക്കും. ഇവിടെ ഇതാ അബീര്‍ മഗൂ എന്ന പത്ത് വയസ്സുകാരന് വിമാനത്താവളത്തില്‍ നിന്ന് ഒരു സര്‍പ്രൈസ് കോള്‍ വന്നതാണ് വാര്‍ത്ത. ജന്മദിനം ആഘോഷിക്കാന്‍ അപ്രതീക്ഷിതമായി വിമാനത്താവളത്തില്‍ നിന്ന് വിളി വരുക എന്നു പറഞ്ഞാല്‍ സംഗതി ചെറുതൊന്നുമല്ല. വിമാനത്താവളത്തിന്റെ സിഇഒ തന്നെആണ് നേരിട്ട് അബീറിനെ പിറന്നാള്‍ ആഘോഷിക്കാന്‍ ക്ഷണിച്ചത്.
അബീറിനെ വിമാനത്താവളത്തിലേക്ക് ക്ഷണിക്കാന്‍ കാരണം ഉണ്ട്. ഡല്‍ഹി ഇന്ദിരാഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റെ മാതൃക നെറ്റില്‍ നോക്കി കുട്ടി നിര്‍മ്മിച്ചു. ഏകദേശം 21 മണിക്കൂര്‍ ചെലവിട്ടാണ് കുട്ടി വിമാനത്താവളത്തിന്റെ മാതൃക പുനര്‍സൃഷ്ടിച്ചത്.
അബീറിന്റെ അമ്മാവനാണ് ഈ മാതൃക ട്വിറ്ററില്‍ പങ്കുവെച്ചത്. ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ സിഇഒ കുട്ടിയെ ബന്ധപ്പെടുകയും പത്താം പിറന്നാള്‍ വിമാനത്താവളത്തില്‍ ആഘോഷിക്കാം എന്ന് അറിയിക്കുകയുമായിരുന്നു. തുടര്‍ന്ന് വിമാനത്താവളം ചുറ്റിക്കാണാനും ജന്മദിനം വിമാനത്താവളത്തിലെ ജീവനക്കാരോടൊപ്പം ആഘോഷിക്കാനും കഴിഞ്ഞു.
Discussion about this post